മൈസൂരു കൂട്ട ബലാത്സംഗം: അക്രമികൾ പെൺകുട്ടിയിൽ നിന്ന് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം, പണം നൽകതായപ്പോൾ ആക്രമിച്ചു
മൈസൂരു: ആഗസ്റ്റ് 24നാണ് കർണ്ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ചാമുണ്ഡി ഹിൽസിൽ വെച്ച് എംഎബിഎ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ആൺസുഹൃത്തിനൊപ്പമെത്തിയ പെൺകുട്ടിയെ ആറംഗ സംഘം ഇവിടെ വെച്ച് ആക്രമിക്കുകയും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സുഹൃത്തിനൊപ്പം ചാമുണ്ടി ഹില്‍സ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. പ്രതികൾ ചാമുണ്ടി ഹിൽസിലേക്ക് വന്നതെന്ന് കരുതുന്ന ഇന്നോവ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി. 24കാരിയായ എംബിഎ വിദ്യാർത്ഥിയായ പെൺസുഹൃത്തിനൊപ്പം നിരത്തിലൂടെ നടക്കുമ്പോൾ വളവിലെത്തിയപ്പോൾ ആറ് പേർ ചേർന്ന് ചുറ്റും എത്തുകയായിരുന്നു. തുടർന്ന് ഈ സംഘം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആക്രമിച്ച് അബോധാവസ്ഥയിലാക്കിയ സംഘം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകും ചെയ്തുവെന്നും പെൺകുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥി മൊളിയിയിൽ വ്യക്തമാക്കി. ആഗസ്റ്റ് 24ന് രാത്രിയായിരുന്നു സംഭവം. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും അറസ്റ്റിലായിട്ടില്ല. 25-30 നും ഇടയ്ക്ക് പ്രായമുള്ള പരിചിതരായ യുവാക്കളായിരുന്നു തങ്ങളെ ആക്രമിക്കുകയും പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും യുവാവ് വ്യക്തമാക്കി.

ക്ലാസ് കഴിഞ്ഞ ശേഷം രാത്രി 7.30 ഓടെ ബൈക്കിൽ ജെഎസ്എസ് ആയുർവേദിക് കോളേജ് റോഡിലൂടെ പോകുകയായിരുന്നു. ഇതിനിടെ റോഡിലൂടെ സംസാരിച്ച് പോകുന്നതിനിടെയാണ് ആറ് യുവാക്കളെത്തിയതെന്നും തങ്ങളെ ആക്രമിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ആദ്യം വടി ഉപയോഗിച്ച് തന്നെ അടിയ്ക്കാൻ ആരംഭിച്ചു. അതിൽ ഒരാൾ നെറ്റിയിലും തോളിലും അടിച്ച് തന്നെ ബോധരഹിതനാക്കി. ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ നാല് പേർ എനിക്ക് ചുറ്റുമുണ്ടായിരുന്നു. എന്റെ പെൺസുഹൃത്തിനെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ട് പേർ ചേർന്ന് അവളെ കുറ്റിക്കാട്ടിൽ നിന്ന് വലിച്ചുകൊണ്ടുവന്ന് എനിക്ക് സമീപത്ത് കിടത്തി. അപ്പോൾ അവൾ അബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ മുഴുവനും പരിക്കുകളുണ്ടായിരുന്നുവെന്നും യുവാവ് പറയുന്നു. സ്ഥിരമായി വ്യായാമയത്തിനെത്തുന്ന റോട്ടിൽ വെച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായതെന്നും യുവാവ് മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

അക്രമികൾ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് പിതാവിനെ വിളിച്ച് ഉടൻ തന്നെ മൂന്ന് ലക്ഷം രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയോ എന്ന വ്യക്തമല്ലെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്സ മിനുറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അക്രമികൾ ഫോണിൽ പകർത്തിയിരുന്നതായുള്ള വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവരുന്നത്. ഇക്കാര്യം പോലീസിൽ അറിയിച്ചാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്. പണം നൽകാൻ തയ്യാറായതോടെ വീണ്ടും പെൺകുട്ടിയെ ആക്രമിച്ചുവെന്നും മലയടിവാരത്തിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞുവെന്നുമാണ് മൊഴിയിൽ പറയുന്നത്.

ഇരുവരും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നതിനാൽ പോലീസിന് നേരത്തെ ഇവരിൽ നിന്ന് മൊഴി ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടി ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവന്നിട്ടില്ല. ഇരയായ പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കാത്തത് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്നാണ് പോലീസിൽ നിന്നുള്ള പ്രതികരണം. സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്ത് വെച്ച് കൂട്ടബലാത്സംഗത്തിനിരയായതോടെ സംസ്ഥാനത്ത് ജനരോഷമുയർന്നിട്ടുണ്ട്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത സംഭവത്തിലും വിമർശനമുയർന്നിട്ടുണ്ട്. അക്രമികള്‍ മദ്യപിച്ചിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. ആലനഹള്ളി പോലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

സംഭവത്തിൽ കുറ്റക്കാരെ വേഗത്തിൽ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും മൈസൂരുവിലുണ്ട്. കേസന്വേഷണത്തെക്കുറിച്ച് അദ്ദേഹം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ചെയ്തിരുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രതാപ് റെഡ്ഡിയ്ക്കാണ് കേസ് അന്വേഷണത്തിന്റെ ചുമതല. സംസ്ഥാന പോലീസ് മേധാവിയോട് മൈസൂരു സന്ദർശിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ഡി, 397 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം നൽകുമെന്ന് കർണ്ണാടക ദക്ഷിണ മേഖല ഐജിയും ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലൊണ് കേസിന്റെ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക് നീങ്ങുന്നതായുള്ള സൂചനകളും പുറത്തുവരുന്നത്. സംഭവം നടന്ന സ്ഥലത്തെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവിലേക്ക് എത്തിയിട്ടുള്ളത്. യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട സമയത്ത് ചാമുണ്ഡി ഹിൽസിന് സമീപത്തെ ലളിതാദ്രിപുരിയിലെ മൊബൈൽ ടവർ ലൊക്കേഷനിൽ ആക്ടീവ് ആയിരുന്ന ഇരുപതോളം മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് വഴി തുറന്നിട്ടുള്ളത്.

ഈ നമ്പറുകളിൽ ആറെണ്ണം ഈ സമയത്ത് ഈ ലൊക്കേഷനിൽ ഉണ്ടായിരുന്നതാണെന്നും മൂന്ന് നമ്പറുകൾ മലയാളി വിദ്യാർത്ഥികളുടേതും ഒന്ന് തമിഴ്നാട് സ്വദേശിയുടേതും ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് പേരാണ് തങ്ങളെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പെൺകുട്ടിക്കൊപ്പം ആക്രമിക്കപ്പെട്ട യുവാവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും കേസിൽ നിർണ്ണായകമാണ്. മൈസൂരുവിലെ ഒരു പ്രമുഖ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ തേടി പോലീസ് ക്യാമ്പസിലേക്ക് എത്തിയെങ്കിലും തലേദിവസം ക്യാമ്പസ്സിൽ വെച്ച് നടന്ന പരീക്ഷയ്ക്ക് ഈ വിദ്യാർത്ഥികളിൽ ആരും എത്തിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. അതേ സമയം തന്നെ ഹോസ്റ്റലിൽ നിന്ന് ബാഗുമെടുത്ത് പോയതായുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കർണ്ണാടക വിട്ടുവെന്ന സംശയം ബലപ്പെട്ടതോടെ കർണ്ണാടക പോലീസ് പ്രതികൾക്ക് വേണ്ടി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും തിരിച്ചിട്ടുണ്ട്. നിലവിൽ മൈസൂരുവിലെ പ്രമുഖ എൻജിനീയറിംഗ് കോളേജിലേക്കാണ് കേലിന്റെ അന്വേഷണം എത്തിനിൽക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications