കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ കൊച്ചാര്‍ രാജിവെച്ചു.... സന്ദീപ് ഭക്ഷി ഐസിഐസിഐ ബാങ്കിന്റെ എംഡി

Google Oneindia Malayalam News

ദില്ലി: വിവാദങ്ങള്‍ക്കിടെ ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായ ചന്ദ കൊച്ചാര്‍ രാജിവെച്ചു. അനധികൃതമായി വായ്പ അനുവദിച്ചതിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് അവരുടെ രാജിയെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് ഭക്ഷിയാണ് പുതിയ എംഡി. അതേസമയം രാജിവെക്കാനുള്ള ചന്ദാ കൊച്ചാറിന്റെ തീരുമാനം പെട്ടെന്ന് തന്നെ ബാങ്ക് അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. പുതിയ സിഇഒ സന്ദീപ് ഭക്ഷിയുടെ കാലാവധി 2023 വരെയാണ്. ചന്ദ കൊച്ചാറിന്റെ രാജിയോടെ ബാങ്കിന്റെ ഓഹരികള്‍ ലാഭത്തിലാണ് മുന്നേറുന്നത്. 5.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

1

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ച അവധിയാണെന്നും നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചതാണെന്നുമുള്ള അഭ്യുഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നു. നേരത്തെ ചന്ദ കൊച്ചാറിനെതിരെ ബാങ്കിലെ ഡയറക്ടര്‍മാര്‍ തന്നെ രംഗത്ത് വന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കാലാവധി തീരും മുമ്പ് വിരമിക്കാന്‍ അനുവദിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇത് ഇപ്പോഴും വിവാദത്തിലാണ്.

മൗറീഷ്യസിൽ നിന്നും കോടികളൊഴുകി.. ദീപക് കൊച്ചാറിന് അടുത്ത പണി.. പിടിമുറുക്കി ആദായനികുതി വകുപ്പ്മൗറീഷ്യസിൽ നിന്നും കോടികളൊഴുകി.. ദീപക് കൊച്ചാറിന് അടുത്ത പണി.. പിടിമുറുക്കി ആദായനികുതി വകുപ്പ്

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട... പിണറായിക്കെതിരെ മുരളീധരന്‍!!ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട... പിണറായിക്കെതിരെ മുരളീധരന്‍!!

English summary
chanda kochhar quits as icici bank md
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X