സ്‌കൂളില്‍ നിന്നും വരാന്‍ വൈകിയ മകളെ പിതാവ് കൊലപ്പെടുത്തി
ചണ്ഡീഗഡ്: സ്‌കൂളില്‍ നിന്നും വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പിതാവ് മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ റോപറില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന മെഹക്ദീപ് കൗര്‍ ആണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.
സ്‌കൂള്‍ വിട്ടശേഷം സുഹൃത്തിനൊപ്പം മറ്റൊരിടത്തുപോയ പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ വളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് മകളെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. വരാന്‍ വൈകിയതിനെ ചൊല്ലി വഴിയില്‍വെച്ച് പിതാവ് മകളെ ചോദ്യം ചെയ്യുകയും ഉത്തരത്തില്‍ തൃപ്തനാകാത്തതിനെ തുടര്‍ന്ന് കത്തികൊണ്ട് വെട്ടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ചാംകൗര്‍ ടൗണിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് ചണ്ഡീഗഡിലേക്ക് മാറ്റി ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ട്.
മകള്‍ മരിച്ചതിന് പിന്നാലെ പിതാവ് ബല്‍വിന്ദര്‍ സിങ് ചാംകൗര്‍ സാഹിബ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയത്താലാണ് പിതാവ് അക്രമാസക്തനായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.












Click it and Unblock the Notifications