സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ 12കാരിക്ക് സംഭവിച്ചത്...ഇന്ത്യ നാണിക്കണം!!
ചണ്ഡീഗണ്ഡ്: സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നാണിച്ച് തല താഴ്ത്തണം. രാജ്യമൊന്നാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അപമാനകരമായ സംഭവമാണ് ചണ്ഡീഗഢില്‍ സംഭവിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളുടെ കണ്ണിചേരല്‍.
സ്‌കൂളിവെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങിയ 12 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ചണ്ഡീഗഢിലെ കുട്ടികളുടെ പാര്‍ക്കില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ ഉടന്‍ പെണ്‍ക{ട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരത്തില്‍ മെഴുകുതിരി കത്തിച്ചു കൊണ്ട് സ്ത്രീകള്‍ ജാഥ നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ചണ്ഡീഗണ്ഡില്‍ ദാരുണസംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications