കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുർമീത് റാം റഹീം സിംഗിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി... അക്രമങ്ങളുടെ നഷ്ടപരിഹാരം നൽകണം...

  • By Anamika
Google Oneindia Malayalam News

ദില്ലി: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ കുറ്റക്കാരനെന്ന് സിബിഐ കോടതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ കലാപം പടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും ദില്ലിയിലും ഉത്തര്‍പ്രദേശിലും നിയന്ത്രണാതീതമാണ് കാര്യങ്ങള്‍. റാം റഹീമിന്റെ അനുയായികള്‍ വ്യാപക അക്രമമാണ് അഴിച്ച് വിട്ടിരിക്കുന്നത്. അക്രമങ്ങളെ സംബന്ധിച്ച് ചണ്ഡീഗഢ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഗുര്‍മീത് റാം റഹീം സിംഗിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ദേര സച്ച സൗദയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...

gurmit

കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!

അക്രമം നിയന്ത്രിക്കാന്‍ പട്ടാളം ഇറങ്ങിയിരിക്കുകയാണ്. ദില്ലിയില്‍ ഏഴിടത്ത് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവണ്ടികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങളുടെ ഒബി വാനുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.പഞ്ചാബിലെ 5 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് പലയിടത്തും ലാത്തി ചാര്‍ജ് നടത്തി. നിരവധി പേർ ഇതിനകം തന്നെ കൊല്ലപ്പെട്ട് കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഗുർമീതിന്റെ ശിക്ഷ പ്രഖ്യാപിക്കുക

English summary
Chandigarh High Court against Godman Gurmit Ram Rahim Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X