പിറകിലേക്ക് തിരിയുന്ന സമയം കൃത്യമായി കാണിക്കുന്ന ക്ലോക്കുമായി യുവാവ്
ഛണ്ഡീഗഡ്: ഹരിയാണയിലെ ഗ്രാമവാസിയായ ഒരു യുവാവ് അത്ഭുതകരമായ ഒരു ക്ലോക്കിന്റെ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. സാധാരണ രീതിയില്‍ മുന്നോട്ടു തിരിയുന്ന ക്ലോക്കുകള്‍ വിപണിയില്‍ സുലഭമാണെങ്കിലും ബല്‍വിന്ദര്‍ സിങ് രൂപകല്പന ചെയ്ത ക്ലോക്ക് തിരിയുന്നത് പിറകിലോട്ടാണ്. എന്നാല്‍, സമയമാകട്ടെ കൃത്യവും.
ബല്‍വിന്ദറിന്റെ ക്ലോക്ക് കൃത്യസമയം കാണിക്കുന്നതിനൊപ്പം പിറകിലേക്ക് തിരിയുകകൂടി ചെയ്യുന്നത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ആറു മാസത്തെ തന്റെ പ്രയത്നത്തിന്റെ ഫലമാണിതെന്ന് ബല്‍വിന്ദര്‍ പറയുന്നു. ഒരു ബന്ധുവിന്റെ വെല്ലുവിളിയാണ് ക്ലോക്കിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബട്ടര്ല ഗ്രാമത്തിലെ സെക്ടര്‍ 41ാണ് ബല്‍വിന്ദറിന്റെ താമസം. പഴയ ഒരു ക്ലോക്കിന്റെ മെക്കാനിസം ഉപയോഗിച്ചാണ് പിറകിലേക്ക് തിരിയുന്ന ക്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പിറകിലേക്ക് തിരിയുന്ന ക്ലോക്ക് നിര്‍മിക്കുക അത്ര പ്രയാസകരമുള്ള കാര്യമല്ല. എന്നാല്‍ സാധാരണ രീതിയില്‍ തിരിയുന്ന ക്ലോക്കുമായി സമയം കൃത്യമാക്കുക എന്നത് അത്യധ്വാനത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ബല്‍വിന്ദര്‍ പറഞ്ഞു.
ചെറിയ മെക്കാനിക് ജോലികള്‍കൊണ്ട് നേരത്തെയും ബല്‍വിന്ദര്‍ ശ്രദ്ധേയനായിരുന്നു. ഏറ്റവും ചെറിയ പെഡല്സ്റ്റല് ഫാന്‍ ആണ് ഇതില്‍ ശ്രദ്ധയാകര്‍ഷിച്ചത്. കേവലം 0.8 ഇഞ്ച് ആണ് ബല്‍വിന്ദറിന്റെ ക്ലോക്കിന്റെ ഉയരം. ചില കണ്ടുപിടുത്തങ്ങള്‍ കൂടി പുരോഗമിക്കുകയാണെന്നും അടുത്തതന്നെ അവ പുറത്തുവിടുമെന്നും യുവാവ് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications