Get Updates
Get notified of breaking news, exclusive insights, and must-see stories!

ചണ്ഡീഗഡ് കോണ്‍ഗ്രസിനെന്ന് സർവേ: 35 ല്‍ 20 സീറ്റുകളും നേടിയേക്കാം, ബിജെപി വീഴും

ദില്ലി: ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകർഷിക്കപ്പെട്ട ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് പാർട്ടികളും വലിയ വിജയ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അതിശക്തമായ പോരാട്ടം കാഴ്ചവെക്കുമ്പോള്‍ അട്ടിമറി വിജയ പ്രതീക്ഷയുമായി ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്.

കേന്ദ്ര മന്ത്രിമാർ ഉള്‍പ്പടേയുള്ള താരപ്രചാരകരെ ബിജെപി രംഗത്ത് ഇറക്കുമ്പോള്‍ വ്യാപാരികൾ, വ്യവസായികൾ, കലാകാരന്മാർ, കായികതാരങ്ങൾ, വിവിധ സംഘടനകൾ എന്നിവരുൾപ്പെടെ നഗരത്തിലെ തന്നെ ജനകീയരായ ആളുകളെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രചരണം.

കോൺഗ്രസ് തിരഞ്ഞെടുപ്പ് കോർഡിനേറ്റർ രജീന്ദർ റാണ, ഹിമാചൽ പ്രദേശിലെ

കോൺഗ്രസ് തിരഞ്ഞെടുപ്പ് കോർഡിനേറ്റർ രജീന്ദർ റാണ, ഹിമാചൽ പ്രദേശിലെ സുജൻപൂരിൽ നിന്നുള്ള പാർട്ടി എം‌എൽ‌എ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തിലെ സെലിബ്രിറ്റികളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടക്കുകയും ചെയ്തിരുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തണമെന്നല്ല പറയുന്നത്, കഴിഞ്ഞ ആറ് വർഷത്തിനിടെ നഗരത്തിന് എന്ത് സംഭവിച്ചുവെന്ന് തുറന്ന് പറഞ്ഞാല് മതിയെന്നാണ് റാണ വിശദീകരിച്ചത്.

ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

കഴിഞ്ഞ ആറ് വർഷത്തിനിടെ ചണ്ഡീഗഢിന്റെ അഭിമാനത്തിന് കോട്ടം

കഴിഞ്ഞ ആറ് വർഷത്തിനിടെ ചണ്ഡീഗഢിന്റെ അഭിമാനത്തിന് കോട്ടം വരുത്തിയത് ആരാണെന്ന് പൊതുജനങ്ങൾക്ക് അറിയണം മുന്‍സിപ്പല്‍ കോർപ്പറേഷനിലും കേന്ദ്രത്തിലും ബിജെപിയാണ് അധികാരത്തിലുള്ളത്. എന്നിട്ടും നഗരത്തിന് ഒരു തരത്തിലും വികസിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് ഉണ്ടാക്കിയെടുത്ത നേട്ടങ്ങളെല്ലാം തകർക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

വ്യത്തിയുടെ കാര്യത്തിലെ സർവേയില്‍ ചണ്ഡീഗഡ് എങ്ങനെയാണ് 66-ാം റാങ്കിലെത്തി

വ്യത്തിയുടെ കാര്യത്തിലെ സർവേയില്‍ ചണ്ഡീഗഡ് എങ്ങനെയാണ് 66-ാം റാങ്കിലെത്തിയതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കണം. പൊതുജനങ്ങളോട് നേരിട്ട് ഉത്തരം പറയണം. എംസിയിൽ വെള്ളത്തിനും മലിനജലത്തിനുമുള്ള നികുതി 300 മടങ്ങ് വർദ്ധിപ്പിച്ചത് ആരാണ്? കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ ഉണ്ടായിട്ടും ചണ്ഡീഗഢിന്റെ ബജറ്റ് വർധിപ്പിക്കുന്നതിന് പകരം കുറഞ്ഞതെന്തുകൊണ്ട്? റോഡുകളുടെയും പാർക്കുകളുടെയും തകർച്ചയ്ക്ക് ആരാണ് ഉത്തരവാദി? ചണ്ഡീഗഢിന്റെ അഭിമാനത്തിനായി ബിജെപി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

വൈദ്യുതി വകുപ്പ് നഷ്ടത്തിലല്ല, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

വൈദ്യുതി വകുപ്പ് നഷ്ടത്തിലല്ല, ലാഭത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ബി ജെ പി എന്തിനാണ് വകുപ്പ് സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്നതെന്ന് ചണ്ഡീഗഢിലെ ജനങ്ങൾക്ക് അറിയണമെന്ന് റാണ പറഞ്ഞു. വകുപ്പിന്റെ കോടിക്കണക്കിന് ആസ്തികൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിന് പിന്നിലെ ബി ജെ പിയുടെ ഉദ്ദേശമെന്താണ്- അദ്ദേഹം ആരോപിച്ചു.

ഡിസംബർ 24 ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ

ഡിസംബർ 24 ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തങ്ങൾ ഭൂരിപക്ഷം സീറ്റുകളും നേടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. 35 വാർഡുകളിലേക്കുള്ള സിവിൽ ബോഡി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ സർവേയില്‍ തങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

35 ല്‍ 20 സീറ്റും കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നാണ് സ്വകാര്യ ഏജന്‍സി

35 ല്‍ 20 സീറ്റും കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നാണ് സ്വകാര്യ ഏജന്‍സിയുടെ സർവേയില്‍ പറയുന്നത്. ശേഷിക്കുന്ന സീറ്റുകളില്‍ ശക്തമായ മത്സരം നടത്താനും സാധിക്കും. കോണ്‍ഗ്രസ് പാർട്ടി ഏർപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് സർവേ നടത്തിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരെ ശക്തമായ വികാരമാണ് നഗരത്തിലുള്ളതെന്നും സർവേയില്‍ പറയുന്നു.

മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സർവേ പ്രായോഗികവും

"മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സർവേ പ്രായോഗികവും ഭൂമിയിലെ ഞങ്ങളുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ഞങ്ങൾ 20 സീറ്റുകളിൽ വിജയിക്കാൻ പോകുകയാണ്, മറ്റ് 15 സീറ്റുകളിൽ ഞങ്ങൾ നേർക്കുനേർ പോരാട്ടം നടത്തും," സിറ്റി കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് ചൗള പറഞ്ഞു.

മുൻ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയ കോൺഗ്രസ്,

മുൻ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടിയ കോൺഗ്രസ്, ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മോശം സ്വച്ഛതാ റാങ്കിംഗ്, തകർന്ന റോഡുകൾ, വർദ്ധിപ്പിച്ച ജലനിരക്ക്, 30 ശതമാനം മലിനജല സെസ്, വീടുതോറുമുള്ള മാലിന്യ ശേഖരണത്തിലെ കെടുകാര്യസ്ഥത തുടങ്ങിയ വിഷയങ്ങള്‍ മുന്‍ നിർത്തിയുള്ള പ്രചരണം ഉയർത്തിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+