നിശാപാര്‍ട്ടികളിലെ വഴിവിട്ട വസ്ത്രധാരണത്തിന് നിയന്ത്രണം; നിയമം ലംഘിച്ചാല്‍ എട്ടിന്റെ പണി
ചണ്ഡിഗഡ്; ഡിസ്‌കോ ക്ലബുകളിലെ നിശാപാര്‍ട്ടികളിലെ വഴിവിട്ട വസ്ത്രധാരണത്തിന് നിയന്ത്രണം. ഡിസ്‌കോ ക്ലബ്കളില്‍ ഇനി മുതല്‍ കുട്ടിപ്പാവാടകള്‍ നിരോധിക്കാനാണ് ചണ്ഡിഗഡ് സര്‍ക്കാരിന്റെ നീക്കം. പൊതു വിനോദ കേന്ദ്രങ്ങളിലെ നിയന്ത്രണ നിയമപ്രകാരമാണ് ഡിസ്‌കോ ക്ലബുകളില്‍ വസ്ത്രധാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് ലംഘിക്കുന്നവര്‍ക്ക് ഡിസ്‌കോ ക്ലബുകളില്‍ പ്രവേശനമുണ്ടാകില്ല. നിശാപാര്‍ട്ടികളിലും കുട്ടിപാപ്പാവാടകള്‍ നിരോധിക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതേ സമയം ബാറുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസ്‌കോ ക്ലബുകളിലെ അല്പ വസ്ത്രധാരണ മറ്റു പ്രവർത്തികൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമം ഏര്‍പ്പെടുത്തിയത്.
ഇതിനായി പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിശാപാര്‍ട്ടികള്‍ നിരോധിക്കാനും സമിതിക്ക് അധികാരമുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.












Click it and Unblock the Notifications