വനിതാ ഹോസ്റ്റലിലെ വീഡിയോ ചോര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്; വിദ്യാര്‍ഥിനിയുടെ കാമുകനും അറസ്റ്റില്‍
ചണ്ഡീഗഡ്: ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ട്വിസ്റ്റ്. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പിടികൂടി. രണ്ടു പേരും ഷിംലയിലെ റോഹ്‌റു സ്വദേശികളാണ്. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 60ഓളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം ചോര്‍ന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇന്ന് വലിയ പ്രതിഷേധത്തിനാണ് ക്യാമ്പസ് സാക്ഷ്യം വഹിച്ചത്.

വിദ്യാര്‍ഥിനികളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നതോടെയാണ് ദേശീയ വാര്‍ത്തയായി മാറിയത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ഥിനി ആശുപത്രിയിലാണ്. 23കാരനായ സണ്ണി മേത്തയാണ് അറസ്റ്റിലായത്. ഇയാള്‍ വീഡിയോ പുറത്തുവിട്ട വിദ്യാര്‍ഥിനിയുടെ നാട്ടുകാരനും കാമുകനുമാണ്. 60 വിദ്യാര്‍ഥിനികളുടെ കുളി ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പോലീസ് പറഞ്ഞു.
തന്റെ സ്വകാര്യ വീഡിയോ വിദ്യാര്‍ഥിനി സ്വയം പകര്‍ത്തി കാമുകന് അയച്ചുകൊടുക്കുകയാണ് ചെയ്തത് എന്നാണ് പോലീസ് ഏറ്റവും ഒടുവില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പ്രതിഷേധം തണുപ്പിക്കാന്‍ പോലീസ് ഇല്ലാക്കഥകള്‍ പറയുന്നു എന്ന പ്രചാരണവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പൊലിസ് മേധാവി വിവേക് സോനി വ്യക്തമാക്കി.
കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിങ് ബെയിന്‍സും അറിയിച്ചു. ശക്തമായ നടപടിയെടുക്കാന്‍ പഞ്ചാബിലെ എഎപി സര്‍ക്കാരിനോട് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. പ്രശ്നപരിഹാര ചര്‍ച്ച നടന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിട്ടില്ല. ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച വരെ സര്‍വകലാശാല അവധി പ്രഖ്യാപിച്ചു.
മറ്റേതെങ്കിലും വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതായി കണ്ടെത്താനായിട്ടില്ലെന്നും 60 വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് വെല്‍ഫയര്‍ ഡയറക്ടര്‍ ഡോയ അര്‍വിന്ദര്‍ സിങ് കാങ് പറഞ്ഞു.












Click it and Unblock the Notifications