കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്ക് പാരിതോഷികം 100 കോടി, ചെയ്യേണ്ടത് ഇത്ര മാതം !! പറഞ്ഞത് മുഖ്യമന്ത്രി !!

ആന്ധ്രാപ്രദേശില്‍ നിന്ന് ഏതെങ്കിലുമൊരാള്‍ നൊബേല്‍ പുരസ്കാരം നേടുകയാണെങ്കില്‍ 100 കോടി രൂപി പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു പറഞ്ഞു.

  • By Manu
Google Oneindia Malayalam News

തിരുപ്പതി: ലഭിക്കില്ലെന്ന് ഒരുപക്ഷെ ഉറപ്പായതുകൊണ്ടാവാം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനം കേട്ടില്ലേ ?. ആന്ധ്രയില്‍ നിന്ന് ഒരാള്‍ പരമോന്നത ബഹുമതിയായ നൊബേല്‍ നേടുകയാണെങ്കില്‍ 100 കോടി രൂപ പാരിതോഷികം നല്‍കുമെന്നാണ് നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുപ്പതിയിലെ ശ്രീപത്മാവതി വനിതാ യൂനിവേഴ്‌സിറ്റിയില്‍ ദേശീയ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കവെയാണ് നായിഡു ഇക്കാര്യം പറഞ്ഞത്.
ചെറിയ കണ്ടുപിടിത്തങ്ങള്‍ ഭാവിയില്‍ വലിയ കണ്ടുപിടിത്തങ്ങളായി മാറിയേക്കാം. എന്തു ചെയ്യുമ്പോഴും ആസ്വദിച്ചു ചെയ്യണമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

 വിജയിയെ അനുമോദിച്ചു

കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ ജപ്പാന്റെ തകാക്കി കാജിതയെ ചടങ്ങളില്‍ മുഖ്യമന്ത്രി ആദരിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പു മന്ത്രി വൈ എസ് ചൗധരിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

കാജിതയുടെ ഉപദേശം തേടി

ചടങ്ങില്‍ നൊബേല്‍ പുരസ്‌കാരം നേടിയ കാജിതയോട് നായിഡു ഉപദേശം തേടി. നൊബേല്‍ നേടാനുള്ള കുറുക്കുവഴികളാവാം ഒരുപക്ഷെ അദ്ദേഹം ചോദിച്ചിരിക്കുക.

ഇത്രയും വലിയ പാരിതോഷികം ഇതാദ്യം

ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ നൊബേല്‍ സമ്മാനവിജയിക്ക് 100 കോടി പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നത്.

 നൊബേല്‍ ജേതാവിന് ലഭിക്കുന്നത്

നൊബേല്‍ സമ്മാന വിജയിക്ക് ലഭിക്കുന്നത് ഏകദേശം 5.96 കോടി ഇന്ത്യന്‍ രൂപയാണ്. പരിഗണിക്കുമ്പോള്‍ പാരിതോഷികമായി ലഭിക്കുന്ന 100 കോടി വളരെ വലുതാണ്.

English summary
Andhra Pradesh Chief Minister N Chandrababu Naidu has announced a reward of Rs 100 crore to anybody who becomes a Nobel Prize winner from the state. He advised children to enjoy the work they do and work hard to accomplish it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X