• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നായിഡുവിന്‍റെ ഗെയിം പ്ലാന്‍, നടന്നത് വന്‍ നീക്കമെന്ന്

  • By

ഹൈദരാബാദ്: ടിഡിപിക്ക് കനത്ത തിരിച്ചടി നല്‍കിയാണ് പാര്‍ട്ടിയുടെ നാല് രാജ്യസഭ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ടശേഷം ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചെന്ന് നാല് പേരും അറിയിക്കുകയായിരുന്നു. എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച ചന്ദ്രബാബു നായിഡുവിനേറ്റ കനത്ത പ്രഹരമായാണ് എംപിമാരുടെ നീക്കം വിലയിരുത്തപ്പെട്ടത്.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തി? രാഹുല്‍ ഗാന്ധി പടിയിറങ്ങുന്നു, ദില്ലിയിലെ കൂടിക്കാഴ്ചയില്‍

എന്നാല്‍ എംപിമാര്‍ നായിഡുവിന്‍റെ തന്നെ അറിവോടെയാണ് പാര്‍ട്ടി വിട്ടതെന്ന നീരീക്ഷണമാണ് ഉയരുന്നത്. എംപിമാരുടെ നീക്കത്തിന് പിന്നിലെ മാസ്റ്റര്‍മൈന്‍റ് നായിഡു തന്നെയാണെന്ന നിഗമനങ്ങളാണ് പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്

 നായിഡുവിന്‍റെ നീക്കം

നായിഡുവിന്‍റെ നീക്കം

ആറ് രാജ്യസഭ എംപിമാരില്‍ നാല് പേരായ വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കടേഷ്, ഗരുവാപ്പെട്ടി മോഹന്‍ റാവു എന്നിവരാണ് ടിഡിപി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയ്ക്കൊപ്പം എത്തിയാണ് നാല് പേരും ഉപരാഷ്ട്രപതിയെ കണ്ടത്. രാജ്യസഭയില്‍ ബിജെപിക്ക് അംഗ ബലം കുറവാണെന്നതിനാലാണ് രാജ്യസഭ എംപിമാരെ ലക്ഷ്യം വെച്ച് ബിജെപി നീങ്ങിയതെന്നാണ് കണക്കാക്കപ്പെടുന്നത്. മുന്‍ കേന്ദ്ര മന്ത്രികൂടിയായിരുന്ന വൈഎസ് ചൗധരി ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ടിഡിപി വിട്ട് ബിജെപിയില്‍ ചേരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചന്ദ്രബാബു നായിഡുവിന്‍റെ ഇടപെടലാണ് ചൗധരിയെ തടഞ്ഞത്.

 വമ്പന്‍ പ്ലാന്‍

വമ്പന്‍ പ്ലാന്‍

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ചൗധരി മറുകണ്ടം ചാടുകയായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചന്ദ്രബാബു നായിഡു തന്നെയാണ് എംപിമാരെ ബിജെപിയില്‍ എത്തിച്ചതെന്നാണ് ഹൈദരാബാദില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ പ്രൊഫ നാഗേശ്വര്‍ റാവുവിന്‍റെ വിലയിരുത്തല്‍. ആദായ നികുതി വെട്ടിപ്പുകേസിലും ബാങ്ക് തട്ടിപ്പ് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന എംപിമാരെ രക്ഷിക്കാന്‍ തന്ത്രപരമായി നായിഡു ഇടപെട്ടതാണെന്ന് നാഗേശ്വര റാവു പറയുന്നു.

 എന്‍ഡിഎ ബന്ധം

എന്‍ഡിഎ ബന്ധം

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാതിരുന്നതോടെയായിരുന്നു നായിഡുവിന്‍റെ പിന്‍മാറ്റം. പിന്നാലെ തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ ടിഡിപി മത്സരിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി ബിജെപി വിരുദ്ധ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം നായിഡു നിലയുറച്ചു. ഇത്തവണ ബിജെപി അധികാരത്തില്‍ വരില്ലെന്നായിരുന്നു നായിഡുവിന്‍റെ കണക്ക് കൂട്ടല്‍.

 കൂറുമാറ്റ നിരോധനം

കൂറുമാറ്റ നിരോധനം

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ നായിഡു തന്നെ തയ്യാറാക്കിയ ഗെയിം ആണിതെന്നാണ് റാവുവിന്‍റെ നിഗമനം. ആദായ നികുതി വെട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന സിഎം രമേശിനേയും ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് അന്വേഷണം നേരിടുന്ന വൈഎസ് ചൗധരിയേയും സംരക്ഷിച്ച് നിര്‍ത്തുകയെന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്ന് റാവു പറയുന്നു. കൂറമാറ്റ പരിധിയില്‍ പെടാതിരിക്കാനാണ് മറ്റ് രണ്ട് പേര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 നായിഡു അറിയാതെ

നായിഡു അറിയാതെ

ഇനി ടിഡിപിക്ക് മുന്‍പില്‍ വാതിലുകള്‍ തുറക്കില്ലെന്ന് അമിത് ഷാ കട്ടായം പറഞ്ഞിരുന്നു. എംപിമാരുടെ ചുവടുമാറ്റത്തിന് പിന്നില്‍ നായിഡുവിന്‍റെ തലയാണെന്ന് വൈഎസ്ആര്‍സിപി എംഎല്‍എ മല്ലാഡി വിഷ്ണു പ്രതികരിച്ചു. ടിഡിപിയിലെ ഉറച്ച സ്വരമാണ് നായിഡുവെന്നിരിക്കെ ഒരു ഇലപോലും നായിഡു അറിയാതെ ഇളകില്ലെന്നും വിഷ്ണു പറഞ്ഞു.

 പ്രതികരിച്ച് ബിജെപി

പ്രതികരിച്ച് ബിജെപി

ബംഗാളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. വരും നാളില്‍ ഭരണ പാര്‍ട്ടിയായ ടിഎംസിയെ തന്നെ തൂത്തെറിഞ്ഞ് ബിജെപി ബംഗാളില്‍ ഭരണത്തില്‍ എത്തും. സമാനമായി ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍സിപിയുടെ സ്ഥാനം ബിജെപി പിടിച്ചെടുക്കുമെന്ന് ടിഡിപിയിലെ മുതിര്‍ന്ന നേതാവ് ജുപുദി പ്രഭാകര്‍ പറഞ്ഞു. അതേസമയം പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കന്ന ലക്ഷ്മി നാരായണ രംഗത്തെത്തി. ബിജെപിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും നേതാക്കളെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമങ്ങളൊന്നും ബിജെപി നടത്തില്ലെന്നും ലക്ഷ്മിനാരായണ പറഞ്ഞു.

4 ടിഡിപി എംപിമാര്‍ ബിജെപിയിലേക്ക്!! അമിത് ഷാ ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

English summary
Chandra babu naidu is behind TDP MP's switch over says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X