കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡു വഞ്ചകന്‍... എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് മോദി!!

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ വിട്ട മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. നായിഡു വഞ്ചകനാണെന്നും, ടിഡിപിയുടെ സ്ഥാപക നേതാവ് എന്‍ടി രാമറാവുവിനെ പിന്നില്‍ നിന്ന് കുത്തിയെന്നും മോദി ആരോപിച്ചു. നേരത്തെ അമിത് ഷായും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഗുണ്ടൂരില്‍ ബിജെപി റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം വന്നത്. ചന്ദ്രബാബു നായിഡുവിന് ആകെ താല്‍പര്യമുള്ള കാര്യം, അദ്ദേഹത്തിന്റെ മകന്റെ ഭാവി സംരക്ഷിക്കുന്നതില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

1

ചന്ദ്രബാബു നായിഡു പറയുന്നത് രാഷ്ട്രീയത്തില്‍ മോദിയേക്കാള്‍ സീനിയറാണ് അദ്ദേഹമെന്ന്. അദ്ദേഹം സീനിയര്‍ ആണ് പക്ഷേ സഖ്യകക്ഷികളെ മാറ്റുന്ന കാര്യത്തില്‍ മാത്രമാണ്. പെട്ടെന്ന് ഒരു സഖ്യം വിട്ട് മറ്റൊരു സഖ്യത്തിലേക്ക് പോകാന്‍ മാത്രമാണ് അദ്ദേഹത്തിന് മിടുക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ്. സ്വന്തം പാര്‍ട്ടി ആചാര്യനായ ഒരാളെയാണ് നായിഡു വഞ്ചിച്ചത്. അളുകളെ പിന്നില്‍ നിന്ന് കുത്തുന്നതിലും, തിരഞ്ഞെടുപ്പ് തുടര്‍ച്ചയായി തോല്‍ക്കുന്നതിലും നായിഡു സീനിയറാണെന്നും മോദി പരിഹസിച്ചു. ആന്ധ്രയുടെ കുതിപ്പ് അദ്ദേഹത്തിന്റെ ഭരണത്തില്‍ ഉണ്ടാകുമെന്നായിരുന്നു മുമ്പ് പറഞ്ഞത്, പക്ഷേ അദ്ദേഹത്തിന്റെ മകന്റെ കുതിപ്പ് മാത്രമാണ് ഇതുവരെ ഉണ്ടായതെന്നും മോദി ആരോപിച്ചു. അതേസമയം മോദിയുടെ സന്ദര്‍ശനം കരിദിനമാണെന്ന് നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!രാഹുല്‍ ഗാന്ധിയുടെ ജീവിതവും സ്‌ക്രീനിലേക്ക്.... ബയോപിക്ക് ഒരുക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍!!

പ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേപ്രിയങ്കയുടെ ടീം ഉത്തര്‍പ്രദേശില്‍... ഗ്രൗണ്ട് വര്‍ക്കിന് 4 പേര്‍!! 42 മണ്ഡലങ്ങളില്‍ സര്‍വേ

English summary
chandrababu naidu a betrayer says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X