ബിജെപിയുടേത് ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം: കേന്ദ്രത്തിനെതിരെ ചന്ദ്രബാബു നായിഡു
വിജയവാഡ: കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനങ്ങളെ ഭിന്നിപ്പിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് നായിഡുവിന്റെ ആരോപണം. തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും വേര്‍തിരിച്ച് ഭരിക്കാനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി പയറ്റുന്നതെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ക്കുന്നു. വിജയവാഡയില്‍ ജ്ഞാന ഭേരി എന്ന പേരില്‍ സംഘടിപ്പിച്ച നോജള് സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തെലങ്കാനയും ആന്ധ്രാപ്രദേശും സഹോദരങ്ങളെപ്പോലെയാണ്. കേന്ദ്രം ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് ഭിന്നിപ്പിച്ച് ഭരിക്കുന്ന എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നില്ലെന്നും ഉയര്‍ന്ന നികുതി നല്‍കുന്ന ഈ സംസ്ഥാനങ്ങള്‍ വികസിത സംസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 15മത് ധനകാര്യ കമ്മീഷന്‍ വഴി കേന്ദ്രം ഈ സംസ്ഥാനങ്ങളെ ശിക്ഷിക്കുകയാണ്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞ അധികാര കൈമാറ്റമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നശിപ്പിക്കുമെന്നും ഈ നീക്കങ്ങളെ എതിര്‍ക്കുമെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാണിക്കുന്നു.

ആന്ധ്രാപ്രദേശിന്റെ വികസനത്തിന് വേണ്ടിയാണ് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. താന്‍ അധികാരത്തിലിരിക്കെ വിദ്യാഭ്യാസത്തിനും അറിവിനുമാണ് പ്രാധാന്യം നല്‍കിയത്. ഹൈദരാബാദിനെ ഒരു ഐടി ഹബ്ബാക്കി മാറ്റുകയും ചെയ്തുു. ഇപ്പോള്‍ ആന്ധ്രയുടെ എല്ലാ ഭാഗങ്ങളും കേന്ദ്രീകരിച്ചുള്ള വികസനത്തിന് വേണ്ടിയാണ് ശ്രമിക്കുന്നത്.
ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മോദിയെ പിന്തുണച്ച താന്‍ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിച്ചിരുന്നുവെന്നും ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഒന്നും തന്നെ നല്‍കിയില്ലെന്നും മോദി കബളിപ്പിക്കുകയായിരുന്നുവെന്നും നായിഡു ഊന്നിപ്പറയുന്നു.












Click it and Unblock the Notifications