• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിലൂടെ തുടങ്ങി ബിജെപി പാളയത്തില്‍; ഒടുവില്‍ ആന്ധ്രയില്‍ തനിച്ചു പോരാടുന്ന ചന്ദ്രബാബു നായിഡു

cmsvideo
  #LoksabhaElection2019: ആന്ധ്രയിൽ വേരിളകുന്ന ചന്ദ്രബാബു നായിഡു | Oneindia Malayalam

  ആന്ധ്രാപ്രദേശിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡു. 1994 മുതല്‍ 2004 വരെ തുടര്‍ച്ചയായി പത്ത് വര്‍ഷവും 2014 മുതല്‍ ഇതുവരേയായി 5 വര്‍ഷവും ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ദീര്‍ഘകാലം എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ടിഡിപി ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 2018 ലാണ് മുന്നണി വിടുന്നത്.

  പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു

  രാജ്യം വീണ്ടും മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ആന്ധ്രാപ്രദേശില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ടിഡിപി ദേശീയ തലത്തിലും വലിയ സ്വപ്നങ്ങളാണ് കാണുന്നു. ആന്ധ്രയില്‍ ഇത്തവണ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നതിനാല്‍ സംസ്ഥാന ഭരണം നിലനിര്‍ത്തുക എന്ന ചുമതലകൂടി ചന്ദ്രബാബു നായിഡുവിനുണ്ട്.

  ജനനം

  ജനനം

  ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ 1950 ഏപ്രില്‍ 20 നാണ് ചന്ദ്രബാബു നായിഡു ജനിക്കുന്നത്. അച്ഛന്‍ എന്‍ ഖാര്‍ജുര നായിഡു, അമ്മ അമാനമ്മ. ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചന്ദ്ര ബാബു നായിഡു യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റായിരുന്ന സജ്ജയ് ഗാന്ധിയുടെ അടുത്ത പിന്തുണക്കാരനായിരുന്നു നായിഡു.

  മന്ത്രി

  മന്ത്രി

  സജ്ജയ് ഗാന്ധിയുമായുളള ബന്ധം അടിയന്തരാവസ്ഥക്ക് ശേഷം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ നായിഡുവിന് കോണ്‍ഗ്രസില്‍ സീറ്റ് നേടിക്കൊടക്കുന്നതില്‍ നിര്‍ണ്ണായകമായി. 1978 ലെ തിരഞ്ഞെടുപ്പില്‍ ചന്ദ്രഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച നായിഡു ടി അ‍ഞ്ചയ്യ സര്‍ക്കാറില്‍ സാങ്കേതി വിദ്യാഭ്യാസ വകുപ്പിന്‍റെയും ചലച്ചിത്ര വകുപ്പന്‍റെയും മന്ത്രിയായി ചുമതലയേറ്റും. 28 വയസ്സുകാരനായ നായിഡു സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

  എന്‍ടി രാമറാവുമായി

  എന്‍ടി രാമറാവുമായി

  ചലച്ചിത്ര വകുപ്പിന്‍റെ മന്ത്രിയെന്ന നിലയിലാണ് തെലുങ്ക് സൂപ്പര്‍താരം എന്‍ടി രാമറാവുമായി ചന്ദ്രബാബു നായിഡു അടുക്കുന്നത്. ഈ ബന്ധം വളരുകയും എന്‍ടിആറിന്‍റെ മകള്‍ ഭുവനേശ്വരിയെ ചന്ദ്രബാബു നായിഡു വിവാഹം കഴിക്കുകയും ചെയ്തു. 1982 ല്‍ എന്‍ടിആര്‍ തെലുങ്ക് ദേശം പാര്‍ട്ടി രൂപീകരിക്കുകയും 1983 ല്‍ സംസ്ഥാന ഭരണം പിടിക്കുകയും ചെയ്തെങ്കിലും നായിഡു കോണ്‍ഗ്രസില്‍ തന്നെ നിലയുറപ്പിച്ചു.

  ടിഡിപിയില്‍ ചേര്‍ന്നു

  ടിഡിപിയില്‍ ചേര്‍ന്നു

  വൈകാതെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച നായിഡു ടിഡിപിയില്‍ ചേര്‍ന്നു. മരുമകന്‍ കൂടിയായ നായിഡുവിനെ 1984 ല്‍ എന്‍ടിആര്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 1989 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുപ്പം മണ്ഡലത്തില്‍ നിന്ന് ചന്ദ്രബാബു നായിഡു വിജയിച്ചെങ്കിലും സംസ്ഥാനത്ത് ടിഡിപി ദയനീയമായി പരാജയപ്പെട്ടു.

  സംസ്ഥാനത്തുടനീളം

  സംസ്ഥാനത്തുടനീളം

  ഈ സമയം പാര്‍ട്ടിയെ ശക്തമായി സംഘടിപ്പിക്കുന്നതിലായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ ശ്രദ്ധമുഴുവന്‍. സംസ്ഥാനത്തുടനീളം സഞ്ചിരിച്ച് അദ്ദേഹം പാര്‍ട്ടിയെ ശക്തിപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ചു. ബഹുജനങ്ങളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങള്‍ക്കും അദ്ദേഹം നേതൃത്വം കൊടുത്തു.

  294 ല്‍ 216

  294 ല്‍ 216

  1994 ലെ തിരഞ്ഞെടുപ്പിലാണ് ടിഡിപി നായിഡുവിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഗുണം അനുഭവിച്ചത്. ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് മത്സരിച്ച തിരഞ്ഞെടുപ്പില്‍ 294 ല്‍ 216 സീറ്റ് നേടിയായിരുന്നു ആ വര്‍ഷം സംസ്ഥാന ഭരണം ടിഡിപി നേടിയത്.

  മുഖ്യമന്ത്രി പദത്തിനായി

  മുഖ്യമന്ത്രി പദത്തിനായി

  എന്‍ ടി രാമറാവു മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും അപ്പോഴേക്കും പാര്‍ട്ടിയെ പൂര്‍ണ്ണമായി കൈപ്പിടിയിലൊതുക്കിയ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി പദത്തിനായി ശ്രമം ആരംഭിച്ചു. വൈകാതെ തന്നെ ആ നീക്കത്തില്‍ അദ്ദേഹം വിജയം കാണുകയും 1995 സെപ്റ്റംബര്‍ 1 ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകുയം ചെയ്തു.

  ബിജെപിയുമായി സഖ്യം

  ബിജെപിയുമായി സഖ്യം

  1999 ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ടിഡിപി വീണ്ടും ആന്ധ്രയില്‍ അധികാരത്തില്‍ വരികയും ചന്ദ്രബാബു നായിഡു വീണ്ടും മുഖമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. അതേസമയം തന്നെ നടന്ന പൊതു തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയ ടിഡിപി ലോക്സഭയില്‍ 29 സീറ്റുകളുമായി എന്‍ഡിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി.

  ആക്രമണം

  ആക്രമണം

  മുഖ്യമന്ത്രിയായിരിക്കെ 2003 ല്‍ നക്സലുകളുടെ ആക്രമത്തെയും നായിഡു അതിജീവിച്ചു. 2003 ഒക്ടോബര്‍ ഒന്നാം തിയ്യതിയായിരുന്നു അദ്ദേഹത്തിനെതിരെ ആക്രമണം നടന്നത്. രണ്ട് വാരിയെല്ലുകളിൽ ചെറിയ പൊട്ടലും ഇടത് തോളെല്ലിൽ ഒടിവും ഈ ആക്രമണം മൂലം അദ്ദേഹത്തിനുണ്ടായി. തിരുമല കുന്നുകളിലെ വെങ്കടേശ്വരന്റെ അമ്പലത്തിൽ ബ്രഹ്മോത്സവത്തിനു പോകുന്നവഴിയാണ് അദ്ദേഹത്തിനെതിരെ അക്രമം ഉണ്ടായത്.

  കൂടെ യാത്ര ചെയ്തവര്‍ക്കും

  കൂടെ യാത്ര ചെയ്തവര്‍ക്കും

  അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്ന വിവരസാങ്കേതികവിദ്യയുടെ മന്ത്രി ബി. ഗോപാലകൃഷ്ണ റെഡ്ഡി, തെലുഗുദേശം ലെജിസ്ലേറ്ററ്മാരായ ആർ. രാജശേഖര റെഡ്ഡിയും ചിരഞ്ജീവി കൃഷ്ണമൂർത്തിയും, വണ്ടി ഓടിച്ചിരുന്നു ശ്രീനിവാസ രാജു എന്നിവർക്കും ഈ ആക്രമണത്തിൽ പരുക്കേറ്റു.

  നായിഡു പ്രതിപക്ഷത്ത്

  നായിഡു പ്രതിപക്ഷത്ത്

  ഈ അക്രമണത്തിന് പിന്നാലെയാണ് 2004 ആന്ധ്രയില്‍ വീണ്ടും നിയമസഭാ-ലോകസ്ഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. കോണ്‍ഗ്രസ് അതിശ്ക്തമായി തിരിച്ചു വന്ന ഈ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് കാലിടറുകയും നായിഡു പ്രതിപക്ഷത്താവുകയും ചെയ്തു. 2014 ല്‍ ബിജെപി, തെലുങ്ക് താരം പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ടിഡിപി 175 ല്‍ 102 സീറ്റ് നേടി അധികാരത്തില്‍ വരികയും നായിഡു മൂന്നാമതും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

  കോണ്‍ഗ്രസുമായി സഖ്യം

  കോണ്‍ഗ്രസുമായി സഖ്യം

  ആന്ധ്രയില്‍ നിന്ന് വിഭച്ചിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഈ ഭരണകാലയളവ് ചന്ദ്രബാബു നായി‍ഡുവിന് വെല്ലുവിളികളേറെയായിരുന്നു. 2018 ല്‍ എ‍ന്‍ഡിഎയുമായി വിടപറഞ്ഞ നായിഡു ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

  തനിച്ച്

  തനിച്ച്

  ഇതോടെ പൊതുതിരഞ്ഞെടുപ്പില്‍ ആന്ധ്രയിലേയും സഖ്യസാധ്യതകള്‍ക്ക് മങ്ങലേറ്റു. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താന്‍ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും ആന്ധ്രയില്‍ തനിച്ച് മത്സരിക്കുമെന്നാണ് ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നത്.

  ഉത്തരാവദിത്വം

  ഉത്തരാവദിത്വം

  കോണ്‍‌ഗ്രസ്, ജഗന്‍‌ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവര്‍ അണിനിരക്കുന്ന ആന്ധ്രയില്‍ സംസ്ഥാന ഭരണം നിലനിര്‍ത്തുക എന്നതിനോടൊപ്പം തന്നെ പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം നേടികൊടുക്കുക എന്നു ഉത്തരാവദിത്വമാണ് നായിഡുവിനുള്ളത്.

  ലോക്സഭ തിരഞ്ഞെടുപ്പ്; ആന്ധ്രയെക്കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  chandrababu naidu - andhra pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X