കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കും!!

Google Oneindia Malayalam News

ഹൈദരാബാദ്: എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് മന്ത്രിമാര്‍ പുറത്തുവന്നതിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് തെലുഗുദേശം പാര്‍ട്ടി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഭാവിയില്‍ ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. രണ്ട് കേന്ദ്രമന്ത്രിമാരാണ് കഴിഞ്ഞ ദിവസം രാജിവച്ച് പുറത്തുവന്നിട്ടുള്ളത്. ടിഡിപി മന്ത്രിമാരായ അശോക് ഗജപതി രാജുവും വൈഎസ് ചൗധരിയും വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

മോദിയുമായുള്ള പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലാണ് ടി‍ഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അതേ ആവശ്യത്തിന് വേണ്ടി മന്ത്രിമാര്‍ രാജിവെച്ച് പുറത്തുപോകുന്നതായും നായിഡു മോദിയോട് പറഞ്ഞിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ധാനം മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ടിഡിപിയും ബിജെപിയും തമ്മിലിടയുന്നത്.

 രണ്ട് മന്ത്രിമാര്‍ പുറത്തേക്ക്

രണ്ട് മന്ത്രിമാര്‍ പുറത്തേക്ക്


സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് കേന്ദ്രമന്ത്രി സ്ഥാനം ഉപേക്ഷിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം തെലുഗു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് സൂചനകളുണ്ട്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്നാണ് ടിഡിപി നേതാവ് രവീന്ദ്രബാബു വ്യക്തമാക്കിയത്. കൂടുതല്‍ വിവങ്ങള്‍ ടിഡിപിയുടെ അടിയന്തര യോഗത്തിന് ശേഷം മാത്രമേ പുറത്തുവരികയുള്ളു.

 രാജിക്കത്ത് സ്വീകരിച്ചു

രാജിക്കത്ത് സ്വീകരിച്ചു


കേന്ദ്രമന്ത്രിമാരായ അശോക് ഗജപതി രാജു, വൈഎസ് ചൗധരി എന്നിവരുടെ രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടിഡിപിയില്‍ നിന്നുള്ള രണ്ട് മന്ത്രിമാരും രാജി സമര്‍പ്പിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നില്ല എന്ന സൂചനയാണ് മന്ത്രിമാരുടെ രാജിയില്‍ നിന്ന് ലഭിക്കുന്നത്. കെ ശ്രീനിവാസ റാവു, ടി മാണിക്യാല എന്നിവരും ആന്ധ്രപ്രദേശ് സര്‍ക്കാരില്‍ നിന്ന് രാജിവച്ച് പുറത്തുപോയിട്ടുണ്ട്.

 എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കില്ല??

എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കില്ല??


രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് രാജിവച്ചു എങ്കിലും എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പാര്‍ട്ടി പുറത്തുപോകില്ലെന്നാണ് വിവരം. കേന്ദ്രമന്ത്രിയായിരുന്ന അശോക് ഗജപതി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് ടിഡിപി ആരോപിക്കുന്നത്.

 വിട്ടുവീഴ്ചക്കൊരുങ്ങുമെന്ന്

വിട്ടുവീഴ്ചക്കൊരുങ്ങുമെന്ന്



അതേ സമയം ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതിനായി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. 14ാമത്തെ ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആന്ധ്രപ്രദേശിന് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ചില ബിജെപി നേതാക്കളാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരികരണമില്ല. എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നാണ് മോദി ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കാര്യങ്ങള്‍ ആ ഘട്ടം കഴിഞ്ഞെന്ന മറുപടിയാണ് നായിഡു നല്‍കിയിട്ടുള്ളത്. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നായിഡുവിനെ മോദി ദില്ലിയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഈ വാഗ്ധാനം സ്വീകരിക്കാന്‍ നായിഡു തയ്യാറായിട്ടില്ല.

നടപ്പിലറിയാം ഉള്ളിലിരിപ്പ്: വേഗത്തില്‍ നടക്കുന്നവര്‍ ധൈര്യശാലികളും ആത്മവിശ്വാസമുള്ളവരും, പതിഞ്ഞ വേഗത്തില്‍ നടക്കുന്നവരെങ്കില്‍!!

29 തവണ ദില്ലി സന്ദര്‍ശിച്ചു: ഒന്നും നടന്നില്ല, മോദിയ്ക്ക് രണ്ടാനമ്മ മനോഭാവം; മോദിക്കെതിരെ ആഞ്ഞടിച്ച് ചന്ദ്രബാബു നായിഡു

English summary
Chandrababu Naidu has called an urgent meeting to discuss his Telugu Desam Party (TDP)'s future with the BJP, a day after pulling two ministers from the central government over a demand for "special status" for Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X