നാടകീയ രംഗങ്ങള്‍: ഒടുവില്‍ നായിഡു ആശുപത്രിയില്‍
ദില്ലി: നാടകീയ രംഗങ്ങള്‍ക്കാണ് ദില്ലിയിലെ ആന്ധ്ര ഭവന്‍ 2013 ഒക്ടോബര്‍ 11 വെള്ളിയാഴ്ച സാക്ഷിയായത്. ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെതിരെ നിരാഹാര സമരം നയിക്കുകയായിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്ര ബാബു നായിഡുവിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിരോധ വലയം ഭേദിച്ചാണ് പോലീസ് നായിഡുവിനെ സമരഭൂമിയില്‍ നിന്ന് കൊണ്ടുപോയത്.
സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരുടെ ശക്തമായ പ്രതിരോധ നിരയാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ഇന്ത്യ ഗേറ്റിനടുത്തുള്ള ആന്ധ്ര ഹൗസില്‍ പോലീസ് എത്തിയത്. മുദ്രാവാക്യം വിളിച്ച് ടിഡിപി പ്രവര്‍ത്തകര്‍ പോലീസിന് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിരോധം സൃഷ്ടിച്ചു. സോണിയ ഗാന്ധിയുടേയും ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടേയും പോസ്റ്ററുകളും ബാനറുകളും കീറിയെറിഞ്ഞു. നായിഡുവിനെ കൊണ്ടുപോകാന്‍ എത്തിച്ച ആംബുലന്‍സ് തടഞ്ഞുവച്ചു.
ഒടുവില്‍ അല്‍പം ബലം പ്രയോഗിച്ചിട്ടാണെങ്കിലും പോലീസ് ചന്ദ്ര ബാബു നായിഡുവിനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയിട്ടും നായിഡു നിരാഹാര സമരം തുടരുകയാണ്.

സ്ത്രീകളുടെ പ്രതിരോധം
തെലുങ്കാന പ്രശ്‌നത്തില്‍ നിരാഹാര സമരം നടത്തുന്ന ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പോലീസിനെ വനിത പ്രവര്‍ത്തകര്‍ തടയുന്നു.

തളരാത്ത പ്രതിഷേധം
ചന്ദ്ര ബാബു നായിഡുവിന്റെ അടുത്തേക്ക് പോലീസിന് എത്താന്‍ പ്രവര്‍ത്തകരോട് അല്‍പം ബലം പ്രയോഗിക്കേണ്ടി വന്നു.

നിരാഹാരത്തില്‍ വിട്ടു വീഴ്ചയില്ല
ദില്ലിയിലെ ആന്ധ്ര ഹൗസിന് മുന്നില്‍ നിരാഹാം കിടക്കുന്ന ചന്ദ്ര ബാബു നായിഡു.

അനുവദിക്കില്ല ഞങ്ങള്‍
ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടയുന്ന പ്രവര്‍ത്തകര്‍

ആംബുലന്‍സും വിടില്ല
നായിഡുവിനെ കൊണ്ടുപോകാന്‍ എത്തിച്ച ആംബുന്‍സിന് മുകളില്‍ ടിഡിപി പ്രവര്‍ത്തകര്‍

പോസ്റ്ററിനോടും പ്രതിഷേധം
ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ പോസ്റ്ററുകളും ബാനറുകളും കീറുന്ന ടിഡിപി പ്രലര്‍ത്തകര്‍.

പ്രതിഷേധം പോസ്റ്ററിനോടും
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചിത്രമുളഅള ബാനര്‍ വലിച്ചുകീറുന്ന ടിഡിപി പ്രവര്‍ത്തകര്‍.

കത്തുന്ന പ്രതിഷേധം
ന്ദ്ര ബാബു നായിഡുവിനെ അറസ്റ്റില്‍ ടിഡിപി പ്രവര്‍ത്തകരപിടെ പ്രതിഷേധം

ഒടുവില്‍ ആംബുലന്‍സില്‍
അത്യാവശ്യം ബല പ്രയോഗങ്ങള്‍ക്ക് ശേഷം ചന്ദ്ര ബാബു നായിഡു ആംബുലന്‍സിലേക്ക്.

ആംബുലന്‍സ് മുന്നോട്ട്
ചന്ദ്രബാബു നായിഡുവുമായി ആംബുലന്‍സ് മുന്നോട്ട്












Click it and Unblock the Notifications