കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രു പാളയത്തിൽ നിന്നും തന്ത്രം കടമെടുത്ത് ചന്ദ്രബാബു നായിഡു; പ്രശാന്ത് കിഷോറിന്റെ സഹായം തേടിയേക്കും

Google Oneindia Malayalam News

ഹൈദരബാദ്: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽ നിന്നും കരകയറാൻ തിരഞ്ഞെടുപ്പ് പ്രാചരണ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം അഭ്യർത്ഥിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. പ്രശാന്ത് കിഷോറിന്റെ ഐ-പാക് ടീമുമായി ചന്ദ്രബാബു നായിഡു കരാറിലേർപ്പെട്ടുവെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വൻ വിജയം വേടി അധികാരത്തിലെത്തിയ ജഗൻ മോഹൻ റെഡ്ഡക്കും വൈഎസ്ആർ കോൺഗ്രസിനുമായി തന്ത്രങ്ങൾ മെനഞ്ഞതും പ്രശാന്ത് കിഷോർ തന്നെയായിരുന്നു എന്നതാണ് രസകരമായ വസ്തുത. വൈഎസ്ആർ കോൺഗ്രസിനോട് ‍ ടിഡിപി ദയനീയമായി പരാജയപ്പെടുകയും ചന്ദ്രബാബു നായിഡുവിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു.

naidu

2017ലേണ് പ്രശാന്ത് കിഷോറുമായി ജഗൻ മോഹൻ റെഡ്ഡി കരാറിലേർപ്പെടുന്നത്. അന്ന് തകർച്ചയുടെ വക്കിലായിരുന്നു വൈഎസ്ആർ കോൺഗ്രസ്. 36,00 കിലോമീറ്ററോളം പിന്നിട്ട് ആന്ധ്ര മുഴുവന്ഡ സഞ്ചരിച്ച ജഗൻ മോഹൻ റെഡ്ഡിയുടെ പ്രജാ സങ്കൽപ്പ് യാത്ര പ്രശാന്ത് കിഷോറിന്റെ ഐ-പാക് ടീമിന്റെ ആശയമായിരുന്നു. വൈഎസ്ആർസിപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഈ യാത്രയ്ക്ക് നിർണായകമായ പങ്കുണ്ട്.

അമിത് ഷായുടെ പിൻഗാമി ഭൂപേന്ദ്ര യാദവ്? ജെപി നദ്ദയെ തള്ളി അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ട്അമിത് ഷായുടെ പിൻഗാമി ഭൂപേന്ദ്ര യാദവ്? ജെപി നദ്ദയെ തള്ളി അപ്രതീക്ഷിത നീക്കമെന്ന് റിപ്പോർട്ട്

2016ലും ചന്ദ്രബാബു നായിഡു പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരുന്നെങ്കിലും ഇരുവരും തമ്മിൽ ധാരണയിലെത്തിയില്ല. പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാൻ മമതാ ബാനർജിയും പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിട്ടുണ്ട്. 2011ൽ ഗുജറാത്തിൽ നരേന്ദ്ര മോദിയുടെ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞതോടെയാണ് പ്രശാന്ത് കിഷോർ ദേശീയ ശ്രദ്ധയാകർഷിക്കുന്നത്.

English summary
Chandrababu Naidu may hire Prashanth Kishore who helped Jagan Mohan REddy in recent elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X