കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കപ്പുറപ്പാട് കര്‍ണാടകത്തില്‍! കുമാരസ്വാമി- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച, ലക്ഷ്യം തിരഞ്ഞെടുപ്പ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷ ഐക്യത്തിനായി കര്‍ണാടകത്തില്‍ വ്യാഴാഴ്ച നിര്‍ണായക കൂടിക്കാഴ്ച. തെലുങ്കുദേശം പാര്‍ട്ടി തലവന്‍ ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ എന്നിവര്‍ തമ്മിലാണ് ബെംഗളൂരുവില്‍ വെച്ച് കൂടിക്കാഴ്ച നടത്തുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ് ആന്ധ്ര മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളും തമ്മിലുള്ള തിരക്കിട്ട ചര്‍ച്ചകള്‍.

<strong>എംഐ ഷാനവാസ് എംപിയുടെ നില ഗുരുതരം; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നൈയില്‍ എത്തി</strong>എംഐ ഷാനവാസ് എംപിയുടെ നില ഗുരുതരം; ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നൈയില്‍ എത്തി

ബെംഗളൂരുവിലെ പത്മനാഭ നഗറിലുള്ള വസതിയിലെത്തിയാണ് ചന്ദ്രബാബു നായിഡു മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തുക. നിലവില്‍ കര്‍ണാടകത്തിലെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെത്തള്ളി മുഴുവന്‍ സീറ്റും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം സ്വന്തമാക്കിയിരുന്നു. മൂന്ന് സീറ്റുകളും ഈ സഖ്യമാണ് പിടിച്ചെടുത്തത്. ശിവമോഗ ലോക്സഭാ സീറ്റ് മാത്രമാണ് ബിജെപിക്ക് കൈവശം വെക്കാനായത്.

naiduandhddevegowdahdk-1


2019ല്‍ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം അനുകൂല സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും പിടിച്ചെടുത്ത കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ചന്ദ്രബാബു നായിഡു ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രാജ്യത്തെ സെക്കുലര്‍ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് ചേര്‍ത്ത് സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നായിഡു- കുമാരസ്വാമി- ദേവഗൗഡ കൂടിക്കാഴ്ച. കര്‍ണാടകത്തിലെ ഉപതിരഞ്ഞെടുപ്പിലെ ഫലം സെക്കുലര്‍ ശക്തികളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവായാണ് കരുതുന്നത്. നായ‍ിഡു എച്ച്ഡി ദേവഗൗഡയുടെ സഹകരണമാണ് തേടുന്നത്. നേരത്തെ എന്‍സിപി തലവന്‍ ശരദ് പവാറുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും നവംബറില്‍ ചര്‍ച്ച നടത്തിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള ഉള്‍പ്പെടെയുള്ളവരും കൂടിക്കാഴ്ചയില്‍ പങ്കാളികളായിരുന്നു.

English summary
Chandrababu Naidu To Meet HD Deve Gowda, HD Kumaraswamy on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X