Get Updates
Get notified of breaking news, exclusive insights, and must-see stories!

2019ല്‍ ആവര്‍ത്തിക്കാന്‍ പോകുന്നത് 1996.... ദേവഗൗഡുമായി നായിഡുവിന്റെ കൂടിക്കാഴ്ച്ച!!

ബെംഗളൂരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രതിപക്ഷ ഐക്യത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇത് ശക്തിപ്പെടുത്താന്‍ തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ജെഡിഎസ് നേതാവ് ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. നിര്‍ണായക കൂടിക്കാഴ്ച്ചയില്‍ ബിജെപിക്കെതിരെ പടനയിക്കാനാണ് ഇവര്‍ തമ്മില്‍ ധാരണായിരിക്കുന്നത്. കോണ്‍ഗ്രസിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബിജെപി ഒരിക്കലും വിചാരിക്കാത്ത നീക്കമായിരുന്നു ഇത്. കര്‍ണാടകത്തിലെ സഖ്യം ദേശീയ തലത്തില്‍ വരെ അലയടിക്കാനുള്ള സാധ്യത ഉണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന മായാവതിയും മമതാ ബാനര്‍ജിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കാനിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതും ഇവരുടെ തിരിച്ചുവരിന് കാരണമാകും. എന്നാല്‍ ഇതിനെല്ലാം വഴിമരുന്നിട്ടത് കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ്.

ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

ചന്ദ്രബാബു നായിഡുവിനൊപ്പം ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാകാമെന്ന് ദേവഗൗഡ അറിയിച്ചിട്ടുണ്ട്. അതേസമയം കര്‍ണാടക മുഖ്യമന്ത്രി എച്ഡി കുമാരസ്വാമിയുമായും നായിഡു ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹവും ഇതേ അഭിപ്രായത്തിലാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് ജെഡിഎസ് ലക്ഷ്യമിടുന്നത്. നിലവില്‍ ബിജെപിയുടെ കോട്ടകള്‍ പൊളിഞ്ഞ് തുടങ്ങിയ സാഹചര്യത്തില്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ വരുന്നത് വിജയസാധ്യത വര്‍ധിപ്പിക്കും.

കര്‍ണാടക മാതൃക

കര്‍ണാടക മാതൃക

2019ന് മുമ്പ് ജനങ്ങളുടെ പിന്തുണ ആര്‍ക്കാണ് ഉള്ളതെന്ന് അറിയാനുള്ള നീക്കത്തിലും പ്രതിപക്ഷം വിജയിച്ചിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് ഫലം മറ്റുള്ളവരെയും ഉത്തേജിപ്പിക്കുമെന്ന് നായിഡു പറഞ്ഞു. പ്രതിപക്ഷ ഒരുമിച്ച് നിന്നാല്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്നും ചന്ദ്രബാബു നായിഡു വ്യക്താക്കി. രാജ്യത്തെ രക്ഷിക്കുന്നതിനായി സഖ്യം യാഥാര്‍ത്ഥ്യമാക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നതും ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

1996 ആവര്‍ത്തിക്കും

1996 ആവര്‍ത്തിക്കും

2019ല്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. 1996ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചുവോ അതേ പോലൊന്ന് അടുത്ത വര്‍ഷവും നടക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. 1996ല്‍ പ്രതിപക്ഷ ഐക്യം ഇതേ രീതിയില്‍ ഒന്നിച്ചിരുന്നു. അന്ന് പ്രധാനപ്പെട്ട കക്ഷികളൊക്കെ കുറഞ്ഞ സീറ്റില്‍ ഒതുങ്ങിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് ദേവഗൗഡ പ്രധാനമന്ത്രിയാവുകയും ചെയ്തു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തക്കളാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം നടക്കാനും സാധ്യതയുണ്ട്.

ചര്‍ച്ചയില്‍ ഏന്തൊക്കെ

ചര്‍ച്ചയില്‍ ഏന്തൊക്കെ

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇരുവരും സംസാരിച്ചെന്നാണ് വിലയിരുത്തല്‍. ജെഡിഎസ്സ് ആ സ്ഥാനം മോഹിക്കുന്നേ ഇല്ല. പക്ഷേ കോണ്‍ഗ്രസിനെ സഹായിക്കാനാണ് നീക്കം. തങ്ങളെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസാണ്. അപ്പോള്‍ കോണ്‍ഗ്രസിനെ തിരിച്ച് സഹായിക്കേണ്ടതുണ്ടെന്നാണ് കുമാരസ്വാമിയുടെ നിലപാട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടികള്‍ എല്ലാം രാഹുലിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് സംസ്ഥാനങ്ങളെ സ്വാധീനിക്കും

രണ്ട് സംസ്ഥാനങ്ങളെ സ്വാധീനിക്കും

പ്രതിപക്ഷ ഐക്യം രണ്ട് സംസ്ഥാനങ്ങളെ സ്വാധീനിക്കും. കര്‍ണാടകയില്‍ ബിജെപി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് എതിരാളികളേ അല്ലാതായിരിക്കുകയാണ്. മറ്റൊന്ന് ആന്ധ്ര-കര്‍ണാടക മേഖലയാണ്. ഇത് ബിജെപിയെ പിന്തുണയ്ക്കുന്ന മേഖലയാണ്. എന്നാല്‍ ഇനി അത് തുടരില്ലെന്നാണ് സൂചന. നായിഡുവിന്റെ വരവ് ഇവരെയും സ്വാധീനിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുന്നതില്‍ എതിര്‍പ്പില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ-കര്‍ണാടക മേഖലയിലും കോണ്‍ഗ്രസിന് ആധിപത്യം ലഭിച്ചാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്കും രാഹുലിനും ഒരുപോലെ ഗുണം ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+