കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പിന്നാലെ മമതയെ കണ്ട് ചന്ദ്രബാബു നായിഡു, രഹസ്യ ചര്‍ച്ച, പ്രതിപക്ഷ യോഗത്തിന് ഇനി 11 നാള്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രതിപക്ഷ നിര ഇതിനിടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫോണ്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ നായിഡു മമതാ ബാനര്‍ജിയെയും കണ്ടിരിക്കുകയാണ്. ബിജെപി ഒരുവശത്ത് നീക്കങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷവും നീക്കങ്ങള്‍ സജീവമാക്കിയത്.

1

മമതയുമായി രഹസ്യ ചര്‍ച്ചയാണ് നായിഡു നടത്തിയത്. ഖരഗ്പൂരില്‍ വെച്ചായിരുന്നു ചര്‍ച്ച. പ്രതിപക്ഷത്തിന്റെ ഭാവി പരിപാടികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതിപക്ഷത്തിന് വിചാരിച്ചതിനേക്കാള്‍ മികച്ച നേട്ടം ഉണ്ടാവുമെന്ന വിലയിരുത്തലിലാണ് ചന്ദ്രബാബു നായിഡു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ക്ക് വേഗം വെച്ചത്. 15 മിനുട്ടോളം മമതയും നായിഡുവും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

നായിഡു കോണ്‍ഗ്രസ് അധ്യക്ഷനോട് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം വിളിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഹുലുമായി സംസാരിച്ചതും ചന്ദ്രബാബു നായിഡു മമതയെ അറിയിച്ചിട്ടുണ്ട്. മെയ് 21ന് പ്രതിപക്ഷ യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് 2 ദിവസം മുമ്പാണ് ഇത്. ഫലം വന്നാല്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കും. അതിനെ വെല്ലാനാണ് മമതയുടെ തീരുമാനം.

അതേസമയം മെയ് 21ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുമോയെന്ന് തൃണമൂല്‍ ഉറപ്പിച്ചിട്ടില്ല. ചിലപ്പോള്‍ മെയ് 23ന് ശേഷം യോഗം നടക്കുമെന്നും തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നു. വിവിപാറ്റ് സംബന്ധിച്ച വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷമാണ് വരാന്‍ പോകുന്നതെന്നാണ് സൂചന. പ്രതിപക്ഷ നിരയില്‍ ഏറ്റവുമധികം സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും... മുന്നോക്ക സ്ത്രീ വോട്ടുകളില്‍ മോദിക്ക് കുതിപ്പ്യുപിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും... മുന്നോക്ക സ്ത്രീ വോട്ടുകളില്‍ മോദിക്ക് കുതിപ്പ്

English summary
chandrababu naidu meets mamata banerjee discuss opposition future
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X