കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ മുന്നിട്ടിറങ്ങി നായിഡു; മമതാ ബാനർജിയുമായി ചർച്ച, നിർണാകയ നീക്കം

  • By Desk
Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് വിജയ പ്രതീക്ഷ സമ്മാനിക്കുമ്പോള്‍ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കയാണ്. ആന്ധ്രപ്രദേശ് തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായ് തിങ്കളാഴ്ച്ച ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് നായിഡു.

ഇതേ സമയം ബിഎസ്പിയുടെ മായാവതി പ്രതിപക്ഷ പാര്‍ട്ടികളുമായി യോഗം ചേരാന്‍ ദില്ലിയിലേക്കില്ലെന്ന് വ്യക്തമാക്കി. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചയ്‌ക്കെത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കയായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെങ്കിലും സോണിയ മായാവതി കൂടികാഴ്ച്ചയ്ക്ക് പദ്ധതി ഉണ്ടായിരുന്നതായ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം പ്രവചനങ്ങള്‍ പാളും; തൂക്കുസഭ തന്നെ വരും, സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷത്തിന്‍റെ തന്ത്രം

main

എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലമല്ല മെയ് 23ന് വരെ കാത്തിരിക്കാം എന്ന നിലപാടിലാണ് പ്രതിപക്ഷം. സോണിയ- മായാവതി ചർച്ച മോദി നയത്തിനെതിരെ ഒന്നാകാനുള്ള കോണ്‍ഗ്രസ് ബിഎസ്പി തന്ത്രമായാണ് വിലയിരുത്തുന്നത്. ചന്ദ്രബാബു നായിഡു മായാവതിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സോണിയയും മായാവതിയും തമ്മില്‍ കൂടിക്കാഴ്ച്ചയുണ്ടാകുമെന്നും പറയുന്നു.

എന്‍ഡിഎക്കെതിരെ ഒരുമിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കയാണ് ടിഡിപിയുടെ ചന്ദ്രബാബു നായിഡു. സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവുമായും നായിഡു ചര്‍ച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഷ്ട്രപതിയെ സമീപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് അധികാരം ഉന്നയിക്കാനാണ് നീക്കം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Chandrababu Naidu meets Mamata Banerjee to discuss post poll alliance with opposition parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X