Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നായിഡു രാഹുല്‍ ഗാന്ധിയെ കണ്ടു, പ്രതിപക്ഷ നേതാക്കളെയും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂടി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി.

Cha

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു ചര്‍ച്ച. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരെയും നായിഡു കണ്ടു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായും അദ്ദേഹം ചര്‍ച്ച നടത്തി. എല്‍ജെഡി നേതാവ് ശരത് യാദവുമായി ചര്‍ച്ച നടത്താനും നായിഡു തീരുമാനിച്ചു.

ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം നായിഡു ഉത്തര്‍ പ്രദേശിലേക്ക് പുറപ്പെട്ടു. മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ആന്ധ്രയിലേക്ക് തിരിക്കും. വെള്ളിയാഴ്ച ദില്ലിയിലെത്തിയ നായിഡു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് രൂപീകരിക്കുന്ന സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് ഇരുവരോടും നായിഡു അഭ്യര്‍ഥിച്ചു. ശേഷം അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തിലേക്ക് നായിഡു ക്ഷണിച്ചു. ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണി രൂപീകരണത്തിന് ശ്രമം നടത്തവെയാണ് നായിഡു മറുഭാഗത്ത് നീക്കം ശക്തമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഘട്ടം ഞായറാഴ്ച നടക്കുകയാണ്. 23ന് ഫലം വരും. അന്ന് തന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+