കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡു എന്‍ഡിഎയ്ക്ക് വന്‍ നഷ്ടമാകും; ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ്

  • By അൻവർ സാദത്ത്
Google Oneindia Malayalam News

അമരാവതി: ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ വിട്ടത് ബിജെപിക്ക് വന്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. 16 എംപിമാര്‍ ലോക്‌സഭയിലുള്ള ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയെ കൂട്ടുപിടിച്ച് ആന്ധ്രാപ്രദേശില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാതിവഴിയില്‍ ഇല്ലാതാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കും!!ആന്ധ്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍: അടിയന്തര യോഗം വിളിച്ച് നായിഡു, തീരുമാനം പരിശോധിക്കും!!

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഭരണം പിടിക്കുകയെന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഓരോ സംസ്ഥാനത്തും അതാതിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുകയും സംസ്ഥാന ഭരണത്തില്‍ പങ്കാളികളാകുകയുമാണ് ബിജെപി പരീക്ഷിക്കുന്നത്. അതുവഴി ഭാവിയില്‍ ആ സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും കരുതുന്നു.

chandra

എന്നാല്‍, ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ ചന്ദ്രബാബു നായിഡു എന്‍ഡിഎ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഐഐടി, ഐഐഎം അടക്കം 19 വാഗ്ദാനങ്ങളാണ് കേന്ദ്രം നല്‍കിയിരുന്നതെന്നും വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി.

ചന്ദ്രബാബു നായിഡും എന്‍ഡിഎ വിട്ടതോടെ കോണ്‍ഗ്രസ് ഇവരുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത സജീവമായി. കേവലം ഒരു വര്‍ഷം മാത്രമാണ് ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ളത്. ടിഡിപി യുപിഎയുടെ ഭാഗമായാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാകും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനകം തന്നെ ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതോടെ ദേശീയ തലത്തില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് സാധ്യത തെളിയുന്നത്.

ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതിയുടെ ചരിത്രവിധി! ഉപാധികളോടെ ദയാവധമാകാം...

കർദ്ദിനാളിന്റെ രാജിയ്ക്കായി മുറവിളി! വൈദികരുടെ പരസ്യ പ്രതിഷേധം; സീറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷം..കർദ്ദിനാളിന്റെ രാജിയ്ക്കായി മുറവിളി! വൈദികരുടെ പരസ്യ പ്രതിഷേധം; സീറോ മലബാർ സഭയിൽ പ്രതിസന്ധി രൂക്ഷം..

English summary
Andhra Pradesh CM Chandrababu Naidu questions BJP silence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X