കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിഡിപി എന്‍ഡിഎ വിട്ടു: ചന്ദ്രബാബു നായിഡു അങ്കം കുറിച്ചു, മഹാസഖ്യത്തില്‍ റാവുവിനൊപ്പം നായിഡുവും!!

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര മന്ത്രിമാരുടെ രാജിയ്ക്ക് പിന്നാലെ തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ടിഡിപിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പുറത്തുവന്നത്. വെള്ളിയാഴ്ച അമരാവതിയില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ വച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

അതേ സമയം പാര്‍ലമെന്റില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരാനിരിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ വച്ച് ടിഡിപിയുടെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച എംപിമാരും എംഎല്‍എമാരും എന്‍ഡിഎ വിടാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുന്നതിന് ഉപേക്ഷ കാണിച്ച മോദി സര്‍ക്കാര്‍ നടപടിയാണ് ടിഡിപിയെ പ്രകോപിപ്പിട്ടുള്ളത്.

 എന്‍ഡിഎയ്ക്കെതിരെ അവിശ്വാസ പ്രമേയം

എന്‍ഡിഎയ്ക്കെതിരെ അവിശ്വാസ പ്രമേയം

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സര്‍ക്കാരിനെതിരെ എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ എംപി വൈ വി സുബ്ബറെഡ്ഡിയായിരിക്കും എന്‍ഡിഎ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. സംസ്ഥാനത്തിന് വേണ്ടി സമാന ചിന്താഗതിയുള്ളവര്‍ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവിയ്ക്ക് വേണ്ടി എല്ലാ എംഎല്‍എമാരും എംപിമാരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പ്രത്യേക പദവി ആവശ്യപ്പെടുന്നതിനുള്ള യുക്തിപൂര്‍വ്വമായ മാര്‍ഗ്ഗം ഇതാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 മഹാസഖ്യത്തിനൊപ്പം നായിഡു!!

മഹാസഖ്യത്തിനൊപ്പം നായിഡു!!

തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎയില്‍ നിന്ന് പുറത്തുവരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ തന്നെ ടിഡിപി മഹാസഖ്യത്തിനൊപ്പം ചേരുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയുമായും എസ്പി നേതാവ് മുലായം സിംഗ് യാദവുമായും ചന്ദ്രബാബു നായിഡു ബന്ധം പുലര്‍ത്തിവരുന്നുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് ടിഡിപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ടെലി കോണ്‍ഫറന്‍സിംഗിലാണ് ചന്ദ്രബാബു നായിഡു മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

 അഴിമതി ആരോപണം പ്രകോപിപ്പിച്ചു

അഴിമതി ആരോപണം പ്രകോപിപ്പിച്ചു



ഞങ്ങള്‍ പോരാടുന്നത് ആത്മാഭിമാനത്തിന് വേണ്ടിയാണെന്നും തങ്ങള്‍ക്ക് തന്ന വാഗ്ധാനങ്ങള്‍ പൂര്‍ത്തികരിച്ച് ലഭിക്കുകയെന്നത് തെലുങ്കു ജനതയുടെ അവകാശമാണെന്നും നായിഡു ചൂണ്ടിക്കാണിക്കുന്നു. ചന്ദ്രബാബു നായിഡുവിനും മകന്‍ നരേഷ് ലോകേഷിനുമെതിരെ ജനസേന പാര്‍ട്ടി തലവന്‍ പവന്‍ കല്യാണ്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. വ്യാഴാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് ഒരു പൊതുപരിപാടിയ്ക്കിടെയാണ് നായിഡുവിനും മകനുമെതിരെ പവന്‍ കല്യാണ്‍ ഗുരുതര ആരോപണം ഉന്നയിച്ചത്.

 പുറത്തുവന്നത് രണ്ട് കേന്ദ്രമന്ത്രിമാര്‍

പുറത്തുവന്നത് രണ്ട് കേന്ദ്രമന്ത്രിമാര്‍


സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു, സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരി എന്നിവരാണ് മോദി സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവച്ചിട്ടുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അതേസമയം തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി തന്നെ തുടരുമെന്ന് നേരത്തെ സൂചനകള്‍ നല്‍കിയെങ്കിലും മാര്‍ച്ച് 16നാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവരുന്നതായി പാര്‍ട്ടി തലന്‍ ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്. അതേസമയം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡ‍ിപി പുറത്തുപോകുമെന്ന് നേരത്തെ ടിഡിപി നേതാവ് രവീന്ദ്രബാബുവും വ്യക്തമാക്കിയിരുന്നു.

പദ്ധതികള്‍ വാഗ്ധാനങ്ങളില്‍ ഒതുക്കി!!

പദ്ധതികള്‍ വാഗ്ധാനങ്ങളില്‍ ഒതുക്കി!!

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ അപമാനിക്കുകയാണെന്ന് നേരത്തെ നായി‍ഡു ആരോപിച്ചിരുന്നു. 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ചുള്ള വാഗ്ധാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പോലവാരം നാഷല്‍ പ്രൊജക്ട്, വിജയവാഡയ്ക്കും വിസാഗിനും ഇടയില്‍ മെട്രോ റെയില്‍ ആരംഭിക്കുമെന്നും കേന്ദ്രം ആന്ധ്രപ്രദേശിന് വാഗ്ധാനം നല്‍കിയിരുന്നു. പുറമേ ദുഗ്ഗരാജപട്ടണത്ത് സീ പോര്‍ട്ട്, വിസാഗില്‍ പ്രത്യേക റെയില്‍വേ സോണ്‍, കടപ്പയില്‍ സ്റ്റീല്‍ പ്ലാന്‍റ്, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുമെന്നുമായിരുന്നു കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വാഗ്ധാനങ്ങള്‍. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ല എന്നതാണ് എന്‍ഡിഎയില്‍ പുറത്തുപോകാനും മന്ത്രിമാരെ പിന്‍വലിക്കാനും ടിഡിപിയെ പ്രേരിപ്പിച്ചിട്ടുള്ളത്.

<strong>മാര്‍ച്ചില്‍ ജനിച്ചാല്‍ ആസ്തമ വിട്ടൊഴിയില്ല!! ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം.... നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍.. </strong>മാര്‍ച്ചില്‍ ജനിച്ചാല്‍ ആസ്തമ വിട്ടൊഴിയില്ല!! ജനിച്ച മാസം പറയും വരാനിരിക്കുന്ന രോഗം.... നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍..

<strong>ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: പാക് നീക്കം നയതന്ത്ര ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിലെ പ്രകോപനം!!</strong>ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു: പാക് നീക്കം നയതന്ത്ര ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതിലെ പ്രകോപനം!!

English summary
N Chandrababu Naidu has exited Prime Minister Narendra Modi's coalition over the government's refusal to grant special status to his state Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X