ചന്ദ്രബാബു നായിഡു ആന്ധ്രയെ കൊള്ളയടിക്കുന്നു... നായിഡുവിനേയും ടിഡിപിയേയും കടന്നാക്രമിച്ച് മോദി
ഗുണ്ടൂര്‍: ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതിന് പകരം എന്‍ഡിഎയെ കുറ്റപ്പെടുത്താന്‍ ആണ് മുഖ്യന്‍ സമയം കണ്ടെത്തുന്നതെന്ന് മോദി പറഞ്ഞു. ഗുണ്ടൂരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

പ്രത്യേക പദവി എന്ന ആവശ്യത്തിനപ്പുറം ആന്ധ്രയ്ക്ക് പലതും കേന്ദ്രം നല്‍കി. എന്നാല്‍ അതൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല, മോദി ആരോപിച്ചു. 'രാഷ്ട്രീയത്തില്‍ തന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ അവകാശം. നായിഡു മുതിര്‍ന്ന ആളായിരിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ അല്ല മറിച്ച് പുതിയ മുന്നണികള്‍ രൂപീകരിക്കുന്നതിലും മുന്നില്‍ നിന്ന് കുത്തുന്നതിലുമാണ്. ഭാര്യാ പിതാവായ എന്‍ടിആറിനെ പോലും നായിഡു പിന്നില്‍ നിന്ന് കുത്തി, മോദി പറഞ്ഞു.
പൊതുഖജനാവിനെ കൊള്ളയടിച്ച് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുകയാണ് നായിഡു. ഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണം നായിഡു നടത്തുന്നത്. സംസ്ഥാനത്തെ നായിഡുവിന്‍റെ പ്രശസ്തി ഇല്ലാതായികൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിന്‍റെ പേരില്‍ ബിജെപിയുമായുള്ള സഖ്യം ടിഡിപി അവസാനിപ്പിച്ചിരുന്നു.അതിന് ശേഷമുളള മോദിയുടെ ആന്ധ്രയിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഞായറാഴ്ച. എന്നാല്‍ മോദി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ നേരിട്ട് എത്തിയിരു്ന്നില്ല. ഒടുവില്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിയും ഗവര്‍ണറും ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്.












Click it and Unblock the Notifications