Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല...

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ആസ്തി വിവരങ്ങൾ പുറത്ത്. ആന്ധ്രാപ്രദേശ് ഐടി മന്ത്രിയും മകനുമായ നാരാ ലോകേഷാണ് സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. ചന്ദ്രബാബുവിന്റെ ആകെയുള്ള സ്വത്ത് 2.99 കോടിയാണ്. എന്നാൽ അദ്ദേഹത്തേക്കാൾ അറ് മടങ്ങ് കൂടുതലാണ് മുന്ന് വയസ്സുള്ള ചെറുമകന്. ചെറുമകന്റെ ആസ്തി 18.71 കോടിയാണ്.

കഴിഞ്ഞ വർഷത്തേക്കാൾ 46 ലക്ഷം ആസ്തിയാണ് ചന്ദ്രബാബു നായിഡുവിന് കൂടിയിട്ടുള്ളത്. അതേസമയം അദ്ദേഹത്തിന്റെ കട ബാധ്യത 5.46 കോടിയിൽ നിന്ന് 5.31 കോടിയായി കുറഞ്ഞിട്ടുമുണ്ട്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് നായിഡുവും കുടുംബവും സ്വത്ത് വിവരം വെളിപ്പെടുത്തുന്നത്. കുടുംബത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ളത് ഏറ്റവും പ്രായം കുറഞ്ഞ ദേവനേഷിനാണ്.

Chandrababu naidu

ഹൈദരാബാദ് ജൂബിലി ഹില്ലിലെ 16.17 കോടി രൂപയുടെ വീടും, 2.49 കോടി ഫിക്സഡ് ഡെപോസിറ്റുമായാണ് കൂടുംബത്തിലെ പ്രായം കുറഞ്ഞ താരത്തിന്റെ ആസ്തി. നായിഡുവിന്റെ ഭാര്യ ഭുനേശ്വരിയുടെ ആസ്തി 31.01 കോടിയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 5.6 കോടിയുടെ വർധനയാണ് ആസ്തിയിൽ ഉണ്ടായിരിക്കുന്ന്ത്. കഴിഞ്ഞ വർഷം 25.41 കോടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തി.

മകൻ നാരാ ലോകേഷ് ടിഡിപിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. 2017ൽ 15.21 കോടിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. ഈ വർഷമാകുമ്പോൾ 21.40 കോടിയായി വർധിച്ചു. അതേസമയം ഇദ്ദേഹത്തിന്റെ ഭാര്യയുടെ ആസ്തി പകുതിയായി കുറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ വർഷം 15.01 ആയിരുന്നു ആസ്തി. എന്നാൽ ഈ വർഷമകുമ്പോഴേക്കും അത് 7.72 കോടിയായി കുറഞ്ഞു. ഈ വര്‍ഷം ആദ്യം 'അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോര്‍ംസ്' രാജ്യത്തെ ഏറ്റവും ആസ്തി കൂടിയ മുഖ്യമന്ത്രി നായിഡുവാണെന്ന് കണ്ടെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+