Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സി നിരോധനം; ബുദ്ധിമുട്ട് താത്കാലികം; ഇന്ത്യയ്ക്ക് ദീര്‍ഘകാല നേട്ടമെന്ന് മുഖ്യമന്ത്രി

കറന്‍സി നിരോധനത്തെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു.

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ട് താത്കാലികമാണെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതം താത്കാലികം മാത്രമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും ചന്ദ്രബാബു നായിഡു.

കറന്‍സി നിരോധനത്തെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചിരുന്നു. മൊബൈല്‍ വഴി ഉള്‍പ്പെടെ കാഷില്ലാത്ത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. കൂടുതല്‍ ജനകീയമായ പരിപാടികള്‍ ആവഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

chandrababu

പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍ ഫോണ്‍ വിതരണത്തിനും ആന്ധ്രാ സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സാധാരണക്കാരായ ഒരുവിഭാഗം ജനങ്ങള്‍ക്ക് ഇപ്പോഴും മൊബൈല്‍ ഫോണുകള്‍ ഇല്ലെന്നും ഇവര്‍ക്കായി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കറന്‍സി നിരോധനത്തെ പിന്തുണയ്ക്കുകയും അവയുണ്ടാക്കിയ ബുദ്ധിമുട്ട് തരണം ചെയ്യാന്‍ മികച്ച പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത സംസ്ഥാനമാണ് ആന്ധ്ര പ്രദേശ്. സര്‍ക്കാരിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് അധികമായി 2,000 കോടി രൂപയാണ് ആര്‍ബിഐ സംസ്ഥാനത്തിന് അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+