Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലുവിനെ ആന്ധ്രയിലേക്ക് കൊണ്ട് പോയി ചന്ദ്രബാബു നായിഡു, കോടികളുടെ നിക്ഷേപം, വിശാഖപട്ടണത്ത് 'നവരത്ന മാൾ'

ലുലു ഗ്രൂപ്പിന് കേരളത്തിന് പുറത്ത് മാളുകൾ ഉളളത് ലഖ്നൌവിലും ബെംഗളൂരുവിലുമാണ്. 2017ൽ ആന്ധ്ര പ്രദേശിൽ ഷോപ്പിംഗ് മാളും ഹൈപ്പർ മാർക്കറ്റും അടക്കം 2200 കോടിയുടെ പദ്ധതികൾ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അന്നത്തെ ചന്ദ്രബാബു നായിഡു സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിക്കുകയും വിശാഖപട്ടണത്ത് ഭൂമി അനുവദിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് വന്ന ജഗൻമോഹൻ റെഡ്ഡി സർക്കാർ ഈ തീരുമാനം റദ്ദാക്കുകയായിരുന്നു. ഇതോടെ ഇനി ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്ന് ലുലു ഗ്രൂപ്പും വ്യക്തമാക്കി. ചന്ദ്രബാബു സർക്കാർ ആന്ധ്രയിൽ വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് ലുലുവിന്റെ പദ്ധതികൾക്ക് രണ്ടാമതും ജീവൻ വെക്കുന്നത്. നായിഡുവിന്റെ അമരാവതിയിലെ വസതിയിൽ വെച്ച് എംഎ യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു.

സിഐഐ പാർട്ട്ണർ സമ്മിറ്റിൽ വെച്ച് ആന്ധ്രയിലെ ലുലുവിന്റെ പദ്ധതി പ്രഖ്യാപനം ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നടത്തി. ലുലുമാൾ, ലോജിസ്റ്റിക്സ്, കയറ്റുമതി ഹബ്ബ്, മല്ലവല്ലി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം എന്നിവ അടങ്ങുന്ന പദ്ധതിയാണ് ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം ചന്ദ്രബാബു നായിഡുവിന് എംഎ യൂസഫലി കൈമാറി. അടിസ്ഥാന സൗകര്യവികസനമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി മികച്ച സൗകര്യങ്ങളാണ് ലുലുവിന് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.

naidu

മികച്ച എക്സ്പീരിയൻസ് സെന്ററാണ് ലുലുമാളെന്നും സംസ്ഥാനത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി വഴിവെയ്ക്കുമെന്ന് എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കൊച്ചി ലുലുമാളിൽ നേരിട്ടെത്തി ഇക്കാര്യങ്ങൾ താൻ തിരിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി നായിഡു കൂട്ടിച്ചേർത്തു.

2028 അവസാനത്തോടെ മാൾ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് താൻ നിർദ്ദേശിച്ചതെന്നും വിശാഖപട്ടണത്തേ ലുലു മാൾ ഒരു "നവരത്ന" മാൾ ആയിരിക്കുമെന്നും നായിഡു തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയിലെ ലുലുവിന്റെ ഒമ്പതാമത്തെ മാളാകും വിശാഖപട്ടണത്തേത്. നവരത്നങ്ങളിൽ ഏറ്റവും നവീനരത്നം പോലെ ജനങ്ങൾക്കുള്ള മികച്ച ഇടമായിരിക്കണം വിശാഖപട്ടണം ലുലു മാളെന്ന് മുഖ്യമന്ത്രി നായിഡു യൂസഫലിയോട് പറഞ്ഞു. രണ്ടര വർഷം കൊണ്ട് മാളിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞാൽ നഗരത്തിന് മികച്ച നേട്ടമായിരിക്കുമെന്നും ഇതിനായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റായൽസീമയിൽ മെഗാ എക്സ്പോർട്ട് ഹബ്ബായി ലുലു ലോജിസ്റ്റിക്സ് സംഭരണ കയറ്റുമതി കേന്ദ്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസംസ്കരണ രംഗത്ത് ലുലുവിന്റേത് പോലുള്ള കൂടുതൽ പദ്ധതികൾ വരണമെന്നും ഇത്തരം പദ്ധതികളിലൂടെ കർഷകർക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി നായിഡു വ്യക്തമാക്കി. കൂടാതെ ഐടി മേഖലയിലും അടിസ്ഥാന സൗകര്യ രംഗത്തും വൻ നിക്ഷേപങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഐഐ പാർട്ട്ണർ സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് ഗവർണർ സൈദ് അബ്ദുൾ നസീർ, കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ, കേന്ദ്രമന്ത്രിമാരായ കെ രാംമോഹൻ നായിഡു, ഡോ. പി ചന്ദ്രശേഖർ, ബി രാജു ആർ ശ്രീനിവാസ വർമ, സംസ്ഥാന മന്ത്രിമാരായ എൻ ലോകേഷ്, എൻ മനോഹർ, ടി ജി ഭരത്, തുടങ്ങിയവർ സംബന്ധിച്ചു. രണ്ട് ദിവസത്തെ സമ്മിറ്റിൽ ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+