കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്ര ബാബുനായിഡു സത്യപ്രതിജ്ഞ ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

വിജയവാഡ:പുതിയ ആന്ധ്ര പ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. പഴയ ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന രൂപവത്കരിച്ചതിന് ശേഷമാണ് പുതിയ ആന്ധ്രയുടെ സാരഥ്യം ചന്ദ്രബാബു നായിഡു ഏറ്റെടുക്കുന്നത്.

വിജയവാഡക്കടുത്ത് നാഗാര്‍ജ്ജുന്‍ നഗറില്‍ വച്ച് ജൂണ്‍ എട്ടിന് രാത്രി 7.27 നായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Chandrababu Naidu

ദൈവനാമത്തിലാണ് നായിഡു സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രമുഖ ബിജെപി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകരുടെ ഹര്‍ഷാരവങ്ങള്‍ക്ക് നടുവിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, ആനന്ദ് കുമാര്‍, നിര്‍മല സീതാരാമന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗോവ, ഛത്തീസ്ഗഢ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

സിനിമ താരങ്ങളും ചടങ്ങിന് മോടികൂട്ടാനെത്തി. ബോളിവുഡില്‍ നിന്ന് വിവേക് ഒബ്‌റോയ് ആണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്. തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, എന്‍ടിആര്‍ ജൂനിയര്‍, കല്യാണ്‍ റാം എന്നിവരും ഉണ്ടായിരുന്നു.

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം പി ഗോപിചന്ദും പുതിയ ആന്ധ്രയുടെ ചരിത്രത്തുടക്കത്തില്‍ പങ്കാളികളായി.

English summary
Telugu Desam Party president N Chandrababu Naidu was sworn in as the first chief minister of new Andhra Pradesh at a function in Nagarjuna Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X