കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രമുഖ നേതാക്കള്‍ ദില്ലിയില്‍; നായിഡു, ഗൗഡ, പവാര്‍.. തിരക്കിട്ട ചര്‍ച്ചകള്‍

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ പ്രമുഖരായ പ്രതിപക്ഷ നേതാക്കള്‍ ദില്ലിയിലെത്തി. പ്രതിപക്ഷ മുന്നണിയിലേക്ക് കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപിയുടെ രണ്ടാമൂഴം തടയുകയാണ് ലക്ഷ്യം.

എന്നാല്‍ മൂന്നാം മുന്നണി രൂപീകരണ ശ്രമവും ഈ നേതാക്കള്‍ക്ക് തിരിച്ചടിയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെയും നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപീകരണ നീക്കം. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നേതാക്കള്‍ നോക്കിക്കാണുന്നത്...

 പ്രധാന കൂടിക്കാഴ്ചകള്‍

പ്രധാന കൂടിക്കാഴ്ചകള്‍

ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ സഖ്യത്തിന് ശക്തി പകരാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹം രാഹുല്‍ ഗാന്ധിയെ കാണുന്നുണ്ട്. കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും മറ്റുചില പ്രമുഖരെയും കാണും.

കൂടെയുള്ള പ്രമുഖര്‍

കൂടെയുള്ള പ്രമുഖര്‍

ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരും ചന്ദ്രബാബു നായിഡുവിനൊപ്പമുണ്ടാകും. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യവും സീറ്റ് വിഭജനവും ചര്‍ച്ചയാകുമെന്നാണ് വിവരം. ചന്ദ്രബാബു നായിഡുവിനെ കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മകനെ വളര്‍ത്താന്‍...

മകനെ വളര്‍ത്താന്‍...

മകന്റെ ഉയര്‍ച്ച കാണാന്‍ സംസ്ഥാനത്തെ സൂര്യാസ്തമയത്തിലേക്ക് തള്ളിവിടുകയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയില്‍ ചെയ്യുന്നത് എന്നാണ് മോദി പരിഹസിച്ചത്. ആന്ധ്രയിലെ ബിജെപി പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മകന്റെ ഉദയം മാത്രമാണ് നായിഡു നോക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

 കുടുംബ ഭരണ സഖ്യം

കുടുംബ ഭരണ സഖ്യം

പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങളെയും മോദി പരിഹസിച്ചിരുന്നു. കുടുംബ ഭരണം നടത്തുന്ന പാര്‍ട്ടികളുടെ സഖ്യമാണ് നായിഡു രൂപീകരിക്കുന്നതെന്നാണ് മോദി പറഞ്ഞത്. ആന്ധ്രയില്‍ ബിജെപി മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നുണ്ട്. അമിത് ഷായും മോദിയും ഉടന്‍ ആന്ധ്രയില്‍ എത്തുമെന്നാണ് വിവരം.

 ബിജെപിയുമായി ഉടക്കി

ബിജെപിയുമായി ഉടക്കി

എന്നാല്‍ ബിജെപിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം വേണമെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ നിലപാട്. എല്ലാ പ്രാദേശിക കക്ഷികളെയും കോണ്‍ഗ്രസിനെയും ഉള്‍പ്പെടുത്തി സഖ്യമുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നേരത്തെ ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ ചര്‍ച്ചകളാണ് ചൊവ്വാഴ്ച നടക്കുന്നത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് എന്‍ഡിഎ വിട്ട ശേഷമാണ് നായിഡു ബിജെപി ഇതര സഖ്യമുണ്ടാക്കുന്നത്.

കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കും; സഖ്യത്തില്‍ മാറ്റമില്ലെന്ന് ഡികെഎസ്, ജെഡിഎസിന് 12 സീറ്റ്

English summary
Chandrababu Naidu to meet Rahul Gandhi in Delhi to push mission united Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X