കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവാതെ ചന്ദ്രബാബു നായിഡു.... പകരം രഹസ്യ സഖ്യമുണ്ടാക്കും!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും തെലുങ്ക് ദേശം പാര്‍ട്ടിയും കൈകോര്‍ത്ത് കഴിഞ്ഞു. എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ പേരില്‍ കുരുക്കിലായിരിക്കുന്നത് ടിഡിപിയാണ്. തെലങ്കാന കഴിഞ്ഞ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ആന്ധ്രപ്രദേശിലും ഈ സഖ്യം വേണമെന്നാണ്. എന്നാല്‍ ഇത് ചന്ദ്രബാബു നായിഡുവിനെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് വിടാന്‍ ഒരുക്കമല്ല.

ടിഡിപിയുമായി ആന്ധ്രയില്‍ സഖ്യം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടുള്ള അപകടങ്ങള്‍ ചന്ദ്രബാബു നായിഡു മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് ആന്ധ്രയിലെ സഖ്യത്തിന് അദ്ദേഹം പച്ചക്കൊടി കാണിച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടി സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടിഡിപി നേതാക്കള്‍ തന്നെ ഈ സഖ്യത്തിനോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.

 തെലങ്കാനയില്‍ സീറ്റ് ധാരണ

തെലങ്കാനയില്‍ സീറ്റ് ധാരണ

തെലങ്കാനയില്‍ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് ധാരണയിലെത്തി കഴിഞ്ഞു. ഇവിടെ ടിഡിപിയെ കൂടാതെ ഇടതുപാര്‍ട്ടികളുമായും സഖ്യമുണ്ട്. ആകെയുള്ള 119 സീറ്റില്‍ 90 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. ബാക്കിയുള്ള 29 സീറ്റുകള്‍ ടിഡിപയടക്കമുള്ളവര്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. സംസ്ഥാന വിഭജനത്തിന് ശേഷം തെലങ്കാനയില്‍ വലിയ സ്വാധീനം ടിഡിപിക്കില്ല. ഇതേ അവസ്ഥ തന്നെയാണ് സിപിഐക്കുമുള്ളത്. ഇവിടെ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തത് കൊണ്ട് ഇവര്‍ക്ക് കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുന്നത് എളുപ്പമാണ്.

സഖ്യം ആന്ധ്രയിലേക്കോ?

സഖ്യം ആന്ധ്രയിലേക്കോ?

ആന്ധ്രയിലും സഖ്യമാവാമെന്ന് കോണ്‍ഗ്രസ് ചന്ദ്രബാബു നായിഡുവിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. രാഹുലുമായി ചര്‍ച്ച നടത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം ഡിസംബറില്‍ തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുകയും അതിന്റെ ഫലം മികച്ചതാവുകയും ചെയ്താല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് നായിഡു അറിയിച്ചിട്ടുണ്ട്.

ആന്ധ്രവിഭജനം....

ആന്ധ്രവിഭജനം....

ചന്ദ്രബാബു നായിഡുവിനെ ഏറ്റവും അലട്ടുന്ന കാര്യം ആന്ധ്രാ വിഭജനമാണ്. സംസ്ഥാനത്തെ വിഭജിക്കാന്‍ കൂട്ടുനിന്നതില്‍ പ്രധാനി കോണ്‍ഗ്രസായിരുന്നു. വിഭജനത്തോടെ കോണ്‍ഗ്രസ് ആന്ധ്രയില്‍ അപ്രസക്തമാവുകയും ചെയ്തു. ഒരുകാലത്ത് ആന്ധ്ര ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ കാലത്ത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് പകരക്കാരില്ലായിരുന്നു. എന്നാല്‍ സംസ്ഥാന വിഭജനത്തോടെ എല്ലാം നഷ്ടമായി. ഇപ്പോഴും ജനങ്ങള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് ടിഡിപി ആത്മഹത്യാപരമാണ്.

കെസിആറിന്റെ കെണിയില്‍ വീണു

കെസിആറിന്റെ കെണിയില്‍ വീണു

സംസ്ഥാന വിഭജനത്തിന് പിന്നില്‍ കളിച്ചത് കെസിആറായിരുന്നു. സംസ്ഥാനം വിഭജിക്കപ്പെട്ടാല്‍ കോണ്‍ഗ്രസില്‍ ലയിക്കാമെന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് വീണുപോവുകയായിരുന്നു. അതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ നേട്ടങ്ങളിലായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി അടക്കമുള്ളവരുടെ നോട്ടം. എന്നാല്‍ സംസ്ഥാനം വിഭജിക്കപ്പെട്ടതോടെ കെസിആര്‍ കോണ്‍ഗ്രസിനെ ചതിച്ചു. സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ടുപോവുകയും അധികാരം നേടുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അപ്രസക്തമാവുകയും ചെയ്തു.

 വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭീഷണി

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭീഷണി

വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ടിഡിപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചാല്‍ അതോടെ ടിഡിപിയെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈവിടും. ഇപ്പോള്‍ ആന്ധ്രയുടെ അഭിമാനം, പ്രത്യേക പദവി തുടങ്ങിയ വൈകാരിക വിഷയങ്ങള്‍ കൊണ്ട് ജനകീയനായ മുഖ്യമന്ത്രി എന്ന പേര് സമ്പാദിച്ചിരിക്കുകയാണ് നായിഡു. ഒറ്റ രാത്രി കൊണ്ട് അതില്ലാതാക്കാനും അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. സംസ്ഥാനത്ത് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജനപ്രീതി വര്‍ധിക്കുന്നതും ടിഡിപിയുടെ ആശങ്കയാണ്.

 ബിജെപിയാണ് മുഖ്യശത്രു

ബിജെപിയാണ് മുഖ്യശത്രു

സംസ്ഥാനത്ത് ബിജെപിക്കെതിരെ വലിയൊരു വികാരം കൊണ്ടുവരാന്‍ ടിഡിപിക്ക് സാധിച്ചിട്ടുണ്ട്. മുഖ്യശത്രു ബിജെപിയാണെന്ന് സ്ഥാപിക്കാനും ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. അതുകൊണ്ട് കോണ്‍ഗ്രസിനെ പ്രധാന ശത്രുവായി ആരും കാണുന്നില്ല. എന്നാല്‍ അവരെ കൂടെ കൂട്ടുന്നത് വഴി ജഗന്‍ മോഹന്‍ റെഡ്ഡിയെ തിരിച്ച് ഭരണത്തില്‍ കൊണ്ടുവരുന്നതിന് തുല്യമാകും. അതേസമയം ഭരണവിരുദ്ധ വികാരം കുറഞ്ഞ തോതില്‍ ടിഡിപിക്കെതിരെയുണ്ട്. വലിയ കാരണങ്ങള്‍ തങ്ങളായിട്ട് കൊടുക്കേണ്ടെന്നാണ് ടിഡിപി കരുതുന്നത്.

 തെലങ്കാനയിലെ തന്ത്രം

തെലങ്കാനയിലെ തന്ത്രം

കോണ്‍ഗ്രസിനെ കൈവിടാന്‍ ഒരുക്കമല്ലെന്ന സൂചനയായിരുന്നു ചന്ദ്രബാബു നായിഡുവിന്റേത്. തെലങ്കാനയില്‍ അവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ട്. അതായത് തെലങ്കാനയിലെ പാര്‍ട്ടി ചടങ്ങുകളിലൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ പരിപാടികളും അദ്ദേഹം മന:പ്പൂര്‍വം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അണിയറയില്‍ ഇരുന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് അദ്ദേഹം തന്നെയാണ്. പക്ഷേ അതെല്ലാം സംസ്ഥാന നേതാക്കള്‍ എടുത്തതാണെന്ന തോന്നലുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു.

ഇനിയുള്ള തന്ത്രങ്ങള്‍....

ഇനിയുള്ള തന്ത്രങ്ങള്‍....

തെലങ്കാനയില്‍ ഈ സഖ്യം നല്ല രീതിയില്‍ വിജയിച്ചാല്‍ അത് ആന്ധ്രയില്‍ പ്രതിഫലിക്കും. ഇതോടെ പരസ്യമായി സഖ്യം പ്രഖ്യാപിക്കുകയും ചെയ്യാം. കോണ്‍ഗ്രസ് വിചാരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കൂ എന്ന പ്രചാരണവും നായിഡു നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം തെലങ്കാനയില്‍ ഈ സഖ്യം പൊളിഞ്ഞാല്‍ ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനുള്ള നീക്കങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടാവും.

 സിനിമകള്‍ ഭീഷണി

സിനിമകള്‍ ഭീഷണി

ആന്ധ്രയിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന പേരുള്ള വൈഎസ്ആറിന്റെ ജീവചരിത്രം സിനിമയാകുന്നുണ്ട്. ഇത് നായിഡുവിന്റെ ഭയപ്പെടുത്തുന്നുണ്ട്. ഈ സിനിമ പുറത്തിറങ്ങുന്നതോടെ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് വീണ്ടും പിന്തുണയേറുമെന്നാണ് പ്രവചനം. യാത്ര എന്ന ചിത്രമാണ് ഒരുങ്ങുന്നത്. ഇതിന് പകരമായി എന്‍ടിആറിന്റെ ജീവചരിത്രവും സിനിമയാവുന്നുണ്ട്. ഇത് വഴി തങ്ങളുടെ പ്രതിച്ഛായയും വര്‍ധിപ്പിക്കാനാണ് ടിഡിപിയുടെ നീക്കം. ഇതെല്ലാം ആന്ധ്രയിലെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് സൂചന.

വില സെഞ്ചുറിയിലേക്ക്: വണ്ടി തള്ളിയ ശോഭയും 50 രൂപക്ക് പെട്രോളെന്ന് പറഞ്ഞ കെ സുരേന്ദ്രനും എവിടെവില സെഞ്ചുറിയിലേക്ക്: വണ്ടി തള്ളിയ ശോഭയും 50 രൂപക്ക് പെട്രോളെന്ന് പറഞ്ഞ കെ സുരേന്ദ്രനും എവിടെ

മല്യയുടെ തുറന്നുപറച്ചിലിന് പിന്നില്‍ രാഹുല്‍... ലണ്ടന്‍ യാത്ര സംശയാസ്പദമെന്ന് ബിജെപിമല്യയുടെ തുറന്നുപറച്ചിലിന് പിന്നില്‍ രാഹുല്‍... ലണ്ടന്‍ യാത്ര സംശയാസ്പദമെന്ന് ബിജെപി

English summary
chandrababu naidu to test congress alliance on a safe ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X