എന്റെ 56 ഇഞ്ച് നെഞ്ച് വ്യാജമല്ല, സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം, മോദിക്കെതിരെ ആസാദ്
ന്യൂഡല്‍ഹി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും, ഭരണഘടനയും അപകടത്തിലാണെന്ന് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. അദ്ദേഹത്തിനെതിരെയുള്ള വധശ്രമം നടന്ന് ഒരു ദിനം പിന്നിട്ടപ്പോഴായിരുന്നു പ്രതികരണം. സര്‍ക്കാരിന്റെ പരാജയമാണ് എനിക്കെതിരെയുണ്ടായ ആക്രമണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്ര വേഗം രാജിവെക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഈ രാജ്യത്തെ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുന്നതിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നത്. ഞാന്‍ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട പൗരനാണ്. യുപിയിലെ കൊടും ക്രിമിനലുകള്‍ക്ക് സുരക്ഷയൊരുക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ യോഗി ആദിത്യനാഥ് ഉടന്‍ രാജിവെക്കണമെന്നും ആസാദ് ട്വീറ്റ് ചെയ്തു.

ആരെ വേണമെങ്കിലും ആക്രമിക്കാവുന്ന കുറ്റവാളികള്‍ സ്വെെര്യമായി വിഹരിക്കുകയാണ് യുപിയില്‍. എന്നെ പോലെയുള്ള രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് അവര്‍ വെടിയുതിര്‍ത്തത്. എന്നെ പോലൊരാള്‍ക്ക് നേരെ വെടിവെക്കാന്‍ മുതിര്‍ന്നവര്‍,
രാജ്യത്തെ പെണ്‍കുട്ടികള്‍, ദളിതുകള്‍, പിന്നോക്ക വിഭാഗങ്ങള്‍, ആദിവാസികള്‍, ന്യൂമ്പപക്ഷങ്ങള് എന്നിവര്‍ക്കെതിരെ എന്ത് മാത്രം വലിയ അതിക്രമമായിരിക്കും കാണിക്കുക.
അധികാരത്തിന്റെ ഉന്മാദത്തിലാണ് ആളുകള്‍. അവര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളൊന്നും ഇല്ലാതാക്കുന്നത് അവര്‍ക്ക് പ്രശ്നമേയല്ല. ഇതേ ആളുകള്‍ തന്നെയാണ് ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിങ്ങനെയുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതെന്നും ആസാദ് ആരോപിച്ചു.പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ക്രിമിനലുകള്‍ തോക്കുകളുമായി ഇറങ്ങിയിരിക്കുകയാണെന്നും, വ്യാജ ഏറ്റുമുട്ടല്‍ പോലെയാണിതെന്നും ആസാദ് പറയുന്നു.
സ്വന്തം ജീവന് പോലും ബലി നല്കിയ ചരിത്രമുള്ള മുന്‍ തലമുറകളാണ് നമുക്ക് ഉള്ളത്. അവര്‍ അത് മറന്ന് പോവുകയാണ്. ഞാനും അതേ സമൂഹത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് എന്നെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇതേ ആക്രമണം പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇനിയും ഉണ്ടാവാം. സൂക്ഷിച്ച് ഇരിക്കണമെന്നും ആസാദ് മുന്നറിയിപ്പ് നല്കി.
56 ഇഞ്ച് നെഞ്ചുള്ള ധീരന്മാരായ ആളുകളെയാണ് നമുക്ക് വേണ്ടത്. ഈ ആക്രമണം നാളെ ആര്‍ക്കെതിരെയും ഉണ്ടാവാം. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് നിത്യേന യുപിയിലെ ക്രമസമാധാന നില മോശമായി കൊണ്ടിരിക്കുകയാണ്. രണ്ടാമത്തേത് ജാതിയും, മതവും അടിസ്ഥാനമാക്കി ക്രിമിനലുകള്‍ക്ക് സുരക്ഷയൊരുക്കുകയാണ് സര്‍ക്കാര്‍. ഇതിലൂടെ ക്രിമിനലുകള്‍ ശക്തമായി വളര്‍ന്നുവരികയാണ്. അവര്‍ ഇന്ന് ജനങ്ങളെയോ പോലീസിനെയോ ഭയക്കുന്നില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications