തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് ആസാദ്; ആര്‍എസ്എസിനെ നിരോധിക്കണം
നാഗ്പൂര്‍: ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിന് സമീപം നടത്തിയ യോഗത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഭീംആര്‍മി നോതാവ് ചന്ദ്രശേഖര്‍ ആസാദ്. മനുസ്മൃതി വേണോ ഭരണഘടന വേണോയെന്ന സംഘര്‍ഷമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ജനം അതിന് ഉത്തരം നല്‍കുമെന്നും ആസാദ് പറഞ്ഞു.
ആര്‍എസ്എസ് പിന്‍പറ്റുന്നത് വിചാരധാരയാണെന്നും ജനങ്ങള്‍ പിന്‍പറ്റുന്നത് ഭരണഘടനയുമാണ്. വിചാരധാര ഈ രാജ്യത്ത് നടപ്പാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ ചന്ദ്രശേഖര്‍ ആസാദ് വെല്ലുവിളിക്കുകയും ചെയ്തു വിശദാംശങ്ങള്‍ ഇങ്ങനെ..

തിരഞ്ഞെടുപ്പില്‍ മത്സരിക്കണം
സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുവാദി അജണ്ടക്ക് ലഭിക്കുന്ന ജനപിന്തുണ അറിയാന്‍ മോഹന്‍ ഭാഗവത് തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. മനുവാദ് അവസാനിപ്പിക്കാന്‍ സംഘപരിവാറനെ രാജ്യത്ത് നിരോധിക്കണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ജനങ്ങള്‍ പറയും
'ആര്‍എസ്എസ് മേധാവിയോട് എനിക്ക് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കാനുണ്ട്. നിങ്ങള്‍ നുണകളുടെ മൂടുപടം മാറ്റി പുറത്തേക്ക് വരിക. ഇത് ജനാധിപത്യമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രത്യയശാസ്ത്രം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടൂ. അപ്പോള്‍ ജനങ്ങള്‍ നിങ്ങളോട് പറയും രാജ്യത്ത് മനുസ്മൃതിയാണോ അതോ ജനാധിപത്യമാണോ വേണ്ടതെന്ന്.'- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു

ആര്‍എസ്എസ് അജണ്ട
പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്ട്രേഷന്, ദേശീയ പരൗത്വ പട്ടിക തുടങ്ങിയവ ആര്‍എസ്എസ് അജണ്ടയാണ്. വലതുപക്ഷ രാഷ്ട്രീയ ചിന്തകള്‍ മുന്നില്‍കാണുന്ന ബിജെപിയെ ഉപയോഗിച്ച് അവര്‍ അത് നടപ്പിലാക്കുന്നുവെന്നുംആസാദ് പറഞ്ഞു.

നിരോധിക്കണം
ഭരണഘടനയിലൂന്നിയുള്ളതാണ് നമ്മുടെ രാജ്യം. രാജ്യത്ത് ഈ മനുവാദ് അവസാനിപ്പിക്കണമെങ്കില്‍ ആര്‍എഎസ്എസ് എന്ന സംഘടനയെ നിരോധിച്ചെ മതിയാവുകയുള്ളുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

അനുമതി നല്‍കിയിരുന്നില്ല
നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിനടുത്തായി റെഷീംബഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ച് പൊലീസ് ചന്ദ്രശേഖര്‍ ആസാദിന് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.

തുണയായത് കോടതി
പിന്നീട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് റെഷീംബഗ് മൈതാനത്തെ പരിപാടിക്ക് അനുമതി നല്‍കിയത്. ഭീം ആര്‍മി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയില്‍ ജഡ്ജിമാരായ സുനില്‍ ഷുക്രെ, മാധവ് ജാംദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് അനുകൂല വിധി പ്രഖ്യാപിക്കുകയായിരുന്നു.

ആസ്ഥാനത്തിന് തൊട്ടടുത്ത്
ആര്‍എസ്എസ് കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്ത് നടത്തുന്ന പരിപാടിക്ക് കോട്വാലി പോലീസായിരുന്നു അനുമതി നിഷേധിച്ചിരുന്നത്. ഇതിനെതിരെ ഭീം ആര്‍മി നേതൃത്വം ബോംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഉപാധികളോടെ
ഭീം ആര്‍മിയുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാറിനും നാഗ്പൂര്‍ പോലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി ഉപാധികളോടെയാണ് യോഗം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് കോടതി അനുമതി നല്‍കിയത്.

കോടതിയലക്ഷ്യമാവും
പ്രതിഷേധ പ്രകടനങ്ങളോ ധര്‍ണയോ നടത്തരുത്. വിദ്വേഷപരമോ പ്രകോപനപരമോ ആയ പ്രംസഗങ്ങള്‍ ഉണ്ടാവരുത്. അന്തരീക്ഷം സമാധാനപരമായിരിക്കണം. മാത്രമല്ല ഇക്കാര്യങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് ഉറപ്പ് നല്‍കുകയും ലംഘിക്കപ്പെട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കടന്നാക്രമണം
നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസ് വരെ ചുമത്തപ്പെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ റാലിയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ആസാദ് പ്രസ്താവനകളിലൂടെ കടന്നാക്രമിക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications