കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ ട്വിസ്റ്റ്; ഒവൈസിയും ആസാദും ഒന്നിക്കും, രാജ്ഭാര്‍ സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍

Google Oneindia Malayalam News

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുന്നു. ബിജെപി, കോണ്‍ഗ്രസ്, എസ്പി ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ക്ക് ഭീഷണിയായി പുതിയ സഖ്യം ശക്തിപ്പെടുന്നു. ചെറുകക്ഷികള്‍ ഉള്‍പ്പെടുന്ന ഈ സഖ്യത്തില്‍ പഴയ എന്‍ഡിഎ പാര്‍ട്ടികളുമുണ്ട്.

മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമെല്ലാം ഈ സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ റാലികള്‍ യുപിയില്‍ നടത്താന്‍ പദ്ധതിയിട്ടുകഴിഞ്ഞു. അതേസമയം, സഖ്യത്തിലെ ചില പാര്‍ട്ടികളെ വലയിക്കാന്‍ ബിജെപിയും എസ്പിയും ശ്രമം നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

പിസി ചാക്കോയ്ക്ക് സുധാകരന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്, നീറിപ്പുകഞ്ഞ് എന്‍സിപിപിസി ചാക്കോയ്ക്ക് സുധാകരന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്, നീറിപ്പുകഞ്ഞ് എന്‍സിപി

1

ബിജെപിയാണ് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നത്. ബിജെപിയെ നേരിടാനാണ് മറ്റു പാര്‍ട്ടികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കച്ച കെട്ടുന്നത്. എന്നാല്‍ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളെല്ലാം വ്യത്യസ്ത തട്ടിലാണ് എന്നത് മറ്റൊരു കാര്യം. മാത്രമല്ല, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവരെല്ലാം തനിച്ചാണ് മല്‍സരിക്കുന്നത്. ഇത് ബിജെപിക്ക് ആശ്വാസം നല്‍കുന്നു.

2

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായും സഖ്യം ചേര്‍ന്ന് മല്‍സരിച്ചിരുന്നു അഖിലേഷ് യാദവിന്റെ എസ്പി. തോല്‍വിയായിരുന്നു ഫലം. അതുകൊണ്ടുതന്നെ ഇനി പ്രധാന പാര്‍ട്ടികളുമായി സഖ്യമില്ലെന്നും ചെറുകക്ഷികളെ കൂടെ നിര്‍ത്തുമെന്നും അഖിലേഷ് പറയുന്നു. ഈ വേളയിലാണ് ചെറുകക്ഷികള്‍ മറുഭാഗത്ത് ഒന്നിക്കുന്നത്.

3

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, മജ്‌ലിസ് പാര്‍ട്ടി നേതാവ് ഒവൈസി എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. ഇദ്ദേഹം നേതൃത്വം നല്‍കുന്ന ചെറുപാര്‍ട്ടികളുടെ സഖ്യമാണ് ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച. സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെയും സംഘടനകളെയും ഉള്‍പ്പെടുത്തി വിപുലീകരിക്കാനാണ് ഓം പ്രകാശിന്റെ നീക്കം. ഒക്ടോബര്‍ 27ന് സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി നടത്താന്‍ തീരുമാനിച്ചു.

4

ആസാദുമായി ചര്‍ച്ച നടത്തി. അദ്ദേഹം സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27 നടക്കുന്ന റാലിയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആസാദുമായും ഒവൈസിയുമായും ചൊവ്വാഴ്ച ലഖ്‌നൗവില്‍ നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്ന് ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മല്‍സരിക്കുമെന്ന് അടുത്തിടെ മജ്‌ലിസ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായിവിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായി

5

യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു നേരത്തെ ഓം പ്രകാശ് രാജ്ഭാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപിയുമായി ഉടക്കിയത്. പിന്നീട് ഭാഗിദാരി സങ്കല്‍പ്പ മോര്‍ച്ച രൂപീകരിച്ചു. എസ്ബിഎസ്പി സ്ഥാപക ദിനമായ ഒക്ടോബര്‍ 27ന് സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലി മാവു ജില്ലയിലെ ഹര്‍ധാര്‍പൂരില്‍ നടക്കും. നവംബര്‍ 27ന് ഹര്‍ദോയ് ജില്ലയിലാണ് രണ്ടാമത്തെ റാലി. കാണ്‍പൂര്‍, മുറാദാബാദ്, ബസ്തി എന്നിവിടങ്ങളിലെ റാലിയും പദ്ധതിയിലുണ്ട്.

6

ദളിത് ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആസാദിന്റെ ഭീം ആര്‍മി 2014ല്‍ ഉത്തര്‍ പ്രദേശിലാണ് രൂപീകരിച്ചത്. 2020 മാര്‍ച്ചില്‍ അദ്ദേഹം രാഷ്ട്രീയ വിഭാഗമായ ആസാദ് സമാജ് പാര്‍ട്ടി രൂപീകരിച്ചു. ബിഹാര്‍ നിമയസഭാ തിരഞ്ഞെടുപ്പില്‍ പപ്പു യാദവിന്റെ ജന അധികാര്‍ പാര്‍ട്ടിക്കൊപ്പം സഖ്യം ചേര്‍ന്ന് മല്‍സരിച്ചിരുന്നു. രാജ്ഭാറിന്റെ പുതിയ സഖ്യത്തിലേക്ക് മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എത്തുമെന്നാണ് വിവരം. ഒക്ടോബര്‍ 27ലെ റാലിയില്‍ സാഹ്നിയും എത്തിയേക്കും.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

7

അഖിലേഷ് യാദവുമായി ഓം പ്രകാശ് രാജ്ഭാര്‍ സഖ്യമുണ്ടാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നാണ് ഓം പ്രകാശ് ഇന്ന് പ്രതികരിച്ചത്. ഇനി ചര്‍ച്ചയ്ക്കുള്ള സാധ്യത തള്ളാനുമാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. 2017ല്‍ ബിജെപിക്കൊപ്പം മല്‍സരിച്ച ഓം പ്രകാശിന്റെ പാര്‍ട്ടി നാല് സീറ്റില്‍ ജയിച്ചിരുന്നു. യാദവര്‍ക്ക് ശേഷം കിഴക്കന്‍ യുപിയില്‍ ഏറ്റവും വലിയ വോട്ട് ബാങ്കാണ് രാജ്ഭാര്‍ സമുദായം. പൂര്‍വാഞ്ചലില്‍ 20 ശതമാനത്തോളം വരും രാജ്ഭാറുകള്‍.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

English summary
Chandrashekhar Azad, Asaduddin Owaisi Likely to Tie Up With Bhagidari Sankalp Morcha in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X