കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിന്റെ റാലിക്ക് അനുമതി നിഷേധിച്ചു; വെള്ളിയാഴ്ച റാലി അനിശ്ചിതത്വത്തില്‍

Google Oneindia Malayalam News

മുംബൈ: തെക്കന്‍ മുംബൈയിലെ ആസാദ് മൈതാനത്ത് വെള്ളിയാഴ്ച നടത്താന്‍ തീരുമാനിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുന്ന റാലിക്കാണ് അനുമതി നിഷേധിച്ചത്. വന്‍ ജനാവലി റാലിക്കെത്തുമെന്ന് പോലീസ് കരുതുന്നു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, സംവരണ നിരോധനം തുടങ്ങിയ വിഷയങ്ങള്‍ ആസാദ് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാന കയറ്റം നല്‍കുമ്പോള്‍ സംവരണം നല്‍കാന്‍ സാധിക്കില്ലെന്ന് ഫെബ്രുവരി ഏഴിന് സുപ്രീംകോടതി വിധിച്ചിരുന്നു.

Chandrasekhar Azad

സ്ഥാനക്കയറ്റത്തില്‍ സംവരണം വേണമെന്നത് മൗലിക അവകാശമല്ലെന്നും നിയമനങ്ങളില്‍ സംവരണം നല്‍കല്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച വിധിയില്‍ വ്യക്തമാക്കിയത്. ഇതിനെതിരെ ഭരണഘടന സംരക്ഷിക്കുക എന്ന ബാനറില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ച് വരികയാണ്. ദളിത് സംഘടനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ പ്രതിഷേധിക്കുന്നുണ്ട്.

സുപ്രീംകോടതി വിധിക്കെതിരെ മോദി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. കോടതി ഉത്തരവ് മറികടക്കാന്‍ ഭരണഘടനാ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലെത്തുന്ന ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറയിപ്പ് നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

English summary
Chandrashekhar Azad Denied Permission for Rally in Mumbai on February 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X