ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍
Recommended Video
ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി ദില്ലി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ജുമാമസ്ജിദില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് പിടികൂടിയത്.
ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ ഇന്നലെ ഉച്ചമുതല്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ പ്രധാന കവാടം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം പ്രതിഷേധക്കാര്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചു കൂടി.

ജമാമസ്ജിദില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാമസ്ജിന് പുറത്തുവെച്ച് ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെടിട്ടങ്ങളിലെ ടെറസുകളിലൂടെയാണ് ആള്‍ക്കുട്ടത്തിന് സമീപം എത്തിയത്.
അതേസമയം, കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ആസ്ഥാനത്ത് പുലര്‍ച്ചയും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. പോലീസ് പിടികൂടിയ 40 പേരില്‍ എട്ടോളം കുട്ടികളുമുണ്ട്. രക്ഷിതാക്കള്‍ എത്തിയാല്‍ മാത്രമെ ഇവരെ വിട്ടയക്കൂവെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തായാവത്തരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ ദില്ലി ചീഫ് മെട്രോ പൊളിയന്‍ മജിസ്ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്.
Delhi: Bhim Army Chief Chandrashekhar Azad has been detained by Police from Jama Masjid. Police tried to detain him yesterday, during protest at Jama Masjid against #CitizenshipAmendmentAct but he was taken out of the spot by his supporters. pic.twitter.com/KiuZLiJ13U
— ANI (@ANI) December 20, 2019












Click it and Unblock the Notifications