കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Chandrashekhar Azad Got Arrested By Delhi Police | Oneindia Malayalam

ദില്ലി: പൗരത്വ നിമയഭേദഗതിക്കെതിരായി ദില്ലി ജുമാ മസ്ജിദ് കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ജുമാമസ്ജിദില്‍ നിന്നും ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് പിടികൂടിയത്.

ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ചുവപ്പുകാർഡ്: കേരളത്തിലെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്, ആശങ്കകളെന്ന്..ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ചുവപ്പുകാർഡ്: കേരളത്തിലെ നടപടികൾ നിർത്തിവെക്കാൻ ഉത്തരവ്, ആശങ്കകളെന്ന്..

ജുമാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ ഇന്നലെ ഉച്ചമുതല്‍ പോലീസ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച്ച നമസ്കാരം കഴിഞ്ഞ് ആയിരക്കണക്കിന് ആളുകള്‍ എത്തിയ ജമാ മസ്ജിദിന്‍റെ പ്രധാന കവാടം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്കാരത്തിന് ശേഷം പ്രതിഷേധക്കാര്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചു കൂടി.

chandrashekhar-azad

ജമാമസ്ജിദില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖര്‍ ആസാദിനെ ജമാമസ്ജിന് പുറത്തുവെച്ച് ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട ആസാദ് കെടിട്ടങ്ങളിലെ ടെറസുകളിലൂടെയാണ് ആള്‍ക്കുട്ടത്തിന് സമീപം എത്തിയത്.

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും, 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തും, 50 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

അതേസമയം, കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് ആസ്ഥാനത്ത് പുലര്‍ച്ചയും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. പോലീസ് പിടികൂടിയ 40 പേരില്‍ എട്ടോളം കുട്ടികളുമുണ്ട്. രക്ഷിതാക്കള്‍ എത്തിയാല്‍ മാത്രമെ ഇവരെ വിട്ടയക്കൂവെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തായാവത്തരെ കസ്റ്റഡിയില്‍ എടുത്തതിനെതിരെ ദില്ലി ചീഫ് മെട്രോ പൊളിയന്‍ മജിസ്ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്.

English summary
chandrashekhar azad in Police Custody,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X