കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്റെ ഉപദേഷ്ടാവ് പൗരത്വ പട്ടികയില്‍ ഇല്ല; അതിന് കാരണവുമുണ്ട്, കുടുംബത്തിന്റെ വിശദീകരണം

Google Oneindia Malayalam News

ദില്ലി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഉപദേഷ്ടാവുമായ ജിതേന്ദ്രനാഥ് ഗോസ്വാമി അസമില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പൗരത്വ പട്ടികയില്‍ ഇല്ല. അദ്ദേഹത്തിന്റെ കുടുംബവും പട്ടികയ്ക്ക് പുറത്താണ്. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷം പേരിലാണ് ഇന്ത്യയുടെ പ്രശസ്ത ശാസ്ത്രജ്ഞനും കുടുംബവും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയ്‌ക്കെതിരെ കഴിഞ്ഞദിവസം തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി രംഗത്തുവന്നിരുന്നു.

ആഗസ്റ്റ് 31നാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം പട്ടിക പുറത്തുവിട്ടത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയില്‍ 40 ലക്ഷം പേരായിരുന്നു പുറത്ത്. പിന്നീട് അപ്പീലുകള്‍ പരിഗണിച്ച് വീണ്ടും ഇറക്കിയ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായി. മതിയായ പൗരത്വ രേഖകള്‍ ഇല്ലാത്തവരാണ് പട്ടികയ്ക്ക് പുറത്താകുന്നത്. എന്നാല്‍ ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ വിഷയത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ബന്ധുക്കള്‍ മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചു....

ദേശീയ പൗരത്വ രജിസ്റ്റര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍സിആര്‍) ന്റെ അന്തിമ പട്ടികയാണ് ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചത്. രേഖകള്‍ ഇല്ലാത്തവരെ പൗരന്‍മാരായി കണക്കാക്കില്ലെന്നും രാജ്യത്തിന് പുറത്താക്കുമെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പട്ടിക തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലായത്.

രേഖയില്ലാത്തവര്‍ വിദേശികള്‍

രേഖയില്ലാത്തവര്‍ വിദേശികള്‍

അസമില്‍ താമസിക്കുന്ന എല്ലാവരും എന്‍സിആറില്‍ ഉള്‍പ്പെടുന്നതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. കൂടെ രേഖകളും കൈമാറണം. രേഖകള്‍ കൃത്യമായവര്‍ക്ക് പൗരത്വ പട്ടികയില്‍ ഇടംനേടാം. അല്ലാത്തവരെ വിദേശികളായി കണക്കാക്കും. ഇവരെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രം അസമില്‍ നിര്‍മിക്കുന്നുണ്ട്.

ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ കാര്യം

ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ കാര്യം

ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അസം സ്വദേശിയാണെങ്കിലും ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. ഈ സാഹചര്യത്തില്‍ എന്‍സിആറില്‍ ഉള്‍പ്പെടുന്നതിന് അദ്ദേഹം പ്രത്യേക അപേക്ഷ നല്‍കിയില്ലെന്ന് സഹോദരന്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.

പകുതിയിലധികവും ഹിന്ദുക്കള്‍

പകുതിയിലധികവും ഹിന്ദുക്കള്‍

അസം നിയമസഭാ സ്പീക്കറാണ് ജിതേന്ദ്രനാഥ് ഗോസ്വാമിയുടെ സഹോദരന്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി. ഇദ്ദേഹമാണ് മാധ്യമങ്ങളോട് വിഷയത്തില്‍ പ്രതികരിച്ചത്. പുറത്താക്കപ്പെട്ട 19 ലക്ഷം പേരില്‍ പകുതിയിലധികവും ഹിന്ദുക്കളാണ്. പുതിയ പട്ടികയ്‌ക്കെതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ പുതിയ നിയമനിര്‍മാണം വേണമെന്നാണ് അസമിലെ ബിജെപിയുടെ ആവശ്യം.

കഴിഞ്ഞ 20 വര്‍ഷമായി...

കഴിഞ്ഞ 20 വര്‍ഷമായി...

അസമിലെ ജോര്‍ഹട്ട് സ്വദേശിയായ ജിതേന്ദ്രനാഥ് ഗോസ്വാമി കഴിഞ്ഞ 20 വര്‍ഷമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. അദ്ദേഹത്തിന്റെ കുടുംബവും ഗുജറാത്തിലാണ്. വോട്ട് ചെയ്യുന്നതും ഗുജറാത്തിലാണ്. അതുകൊണ്ടാണ് എന്‍സിആറില്‍ ഉള്‍പ്പെടാന്‍ അപേക്ഷ സമര്‍പ്പിക്കാതിരുന്നതെന്ന് ഹിതേന്ദ്രനാഥ് പറയുന്നു.

ജിതേന്ദ്രനാഥ് ഗോസ്വാമി പറയുന്നു

ജിതേന്ദ്രനാഥ് ഗോസ്വാമി പറയുന്നു

ബന്ധുക്കള്‍ ഇപ്പോഴും ജോര്‍ഹട്ടിലാണ്. അവിടെ കുടുംബസ്വത്തുണ്ട്. ഭാവിയില്‍ എന്തെങ്കിലും വിഷയമുണ്ടായാല്‍ ഭൂമി രേഖകള്‍ കാണിച്ച് പരിഹരിക്കും. സഹോദരനോട് സംസാരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അസമിലേക്ക് തിരിച്ചുപോകാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.

പട്ടികയില്‍ ഇടംകിട്ടാതെ ഒട്ടേറെ പ്രമുഖര്‍

പട്ടികയില്‍ ഇടംകിട്ടാതെ ഒട്ടേറെ പ്രമുഖര്‍

പട്ടികയിലെ ക്രമക്കേടിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിരുന്നു. മുന്‍ സൈനികനും നിലവില്‍ സര്‍വീസിലുള്ള സൈനികനും മുന്‍ രാഷ്ട്രപതിയുടെ ബന്ധുക്കളും പട്ടികയില്‍ ഇടംനേടാതിരുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. രേഖകള്‍ പരിശോധിച്ച് ട്രൈബ്യൂണല്‍ വിധി പ്രസ്താവിക്കും.

വീടിന് തറ കുഴിച്ചപ്പോള്‍ സ്വര്‍ണ കൂമ്പാരം; കണ്ണ് തള്ളി യുവാവ്, സന്തോഷം കൂടുതല്‍ നേരം നിന്നില്ല

English summary
Chandrayaan-2 advisor Jitendra Nath Goswami and his family not included in NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X