കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍-2 സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ചന്ദ്രയാന്‍ ദൗത്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്താദ്യമായാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതുപോലെയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍, അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണെന്നും മമത പറഞ്ഞു. ദേശീയ പൗരത്വ ബില്ലിനെ കുറിച്ച് നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് അവര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത് .

 mamatachandrayaan

ബംഗാളില്‍ ദേശീയ പൗരത്വ ബില്ല് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാന്‍ കഴിയില്ല. പൗരത്വ ബില്ലിനെ പിന്തുണയ്ക്കാന്‍ ആകില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നിലപാടിനെ താന്‍ സ്വാഗതം ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തേണ്ടത്. മന്‍മോഹന്‍ സിംഗിന്‍റെ വാക്കുകള്‍ താന്‍ ആവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ വൈരം മറന്ന് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കൈ പിടിച്ച് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, മമത പറഞ്ഞു.

ചിദംബരത്തിന്‍റെ അറസ്റ്റിനെതിരേയും മമത ആഞ്ഞടിച്ചു. പെട്ടെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും കള്ളന്‍മാരും കുറ്റക്കാരും ആകുന്നു. ചിദംബരത്തെ തിഹാര്‍ ജയിലിലേക്കാണ് അയച്ചിരിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ ജനം കുറ്റപ്പെടുത്തുന്നു. എന്നാല്‍ എന്താണ് ഇപ്പോള്‍ രാജ്യത്ത് സംഭവിക്കുന്നത്. ഇത് അടിയന്തരാവസ്ഥയോ അതോ ഫാസിസമോ? മമത ചോദിച്ചു.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയ്ക്ക് എതിരല്ല എന്നാല്‍ അത് നടപ്പാക്കിയ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു. ഇത്തരം കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എന്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുന്നില്ല എന്നത് തന്നെ അത്ഭുദപ്പെടുത്തുന്നുവെന്നും മമത പറഞ്ഞു.

English summary
Chandrayaan 2 is to divert attention from economic crisis says Mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X