കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ദൗത്യം പാളി: ചന്ദ്രയാൻ 2 വിക്ഷേപണം നീട്ടിവെച്ചു, സാങ്കേതിക തകരാറെന്ന് ഐഎസ്ആർഒ!!

Google Oneindia Malayalam News

Newest First Oldest First
3:10 AM, 15 Jul

ചന്ദ്രയാൻ 2 വിക്ഷേപണത്തിനുള്ള തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ
2:43 AM, 15 Jul

ചന്ദ്രയാൻ 2 വിക്ഷേപണം നിർത്തിവെച്ചു. ടി 56 മിനുറ്റിൽ സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. ഇത് പരിശോധിച്ച ശേഷം ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത് സംബന്ധിച്ച തിയ്യതി പ്രഖ്യാപിക്കും.
2:33 AM, 15 Jul

ചന്ദ്രയാൻ 2 വിക്ഷേപണം താൽക്കാലികമായി നിർത്തിവെച്ചു.
2:26 AM, 15 Jul

ദൂരദർശനിൽ ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ലൈവ് ദൃശ്യങ്ങൾ..
2:16 AM, 15 Jul

ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നതിന്റെ ലൈവ് സ്ട്രീമിംഗ് ഫേസ്ബുക്ക്, യുട്യൂബ്, ദൂരദർശൻ ചാനലിലും പ്രക്ഷേപണം ചെയ്യും.
2:02 AM, 15 Jul

ചന്ദ്രയാൻ 2 വിക്ഷേപണത്തിന്റെ ലൈവ് പ്രക്ഷേപണം ദൂരദർശനിൽ തിങ്കളാഴ്ച പുലർച്ചെ 2.30ന് തുടങ്ങും.
1:37 AM, 15 Jul

ജിഎസ്എൽവി എംകെ 3 ക്രെയോജനിക് സ്റ്റേജിൽ ലിക്വിഡ് ഹൈഡ്രജൻ നിറയ്ക്കുന്നത് പൂർത്തിയായി.
1:26 AM, 15 Jul

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയേക്കാള്‍ 20 ഇരട്ടി കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഐഎസ്ആര്‍ഒ ചാന്ദ്രദൗത്യത്തില്‍ വിജയം കൈവരിച്ചാല്‍ അത് ചരിത്രമായി മാറും.
1:07 AM, 15 Jul

ചന്ദ്രയാൻ വിക്ഷേപണത്തിന് മുന്നോടിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിലെത്തിയ സന്ദർശകർ
12:58 AM, 15 Jul

ചാന്ദ്ര ഭ്രമണപഥത്തില്‍ സാവധാനം പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. നേരത്തെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് പേടകം ഇറക്കിയിട്ടുള്ളത്.
12:30 AM, 15 Jul

ചന്ദ്രയാൻ 2 വിന്റെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീഹരിക്കോട്ടയിലെത്തും
12:30 AM, 15 Jul

640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വി എംകെ 3 എന്ന ഭീമന്‍ റോക്കറ്റാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാനെ വഹിച്ച് കുതിക്കുക. 15 നില കെട്ടിടത്തിന്റെ വലിപ്പമുള്ള ബാഹുബലി എന്നാണ് ഈ റോക്കറ്റ് അറിയപ്പെടുക. 1000 കോടി രൂപയുടെ പദ്ധതിയാണ് ചന്ദ്രയാന്‍-2.
12:21 AM, 15 Jul

ജിഎസ്എൽവി എംകെ 3 ക്രെയോജനിക് സ്റ്റേജിൽ ലിക്വിഡ് ഓക്സിജൻ നിറയ്ക്കുന്നത് പൂർത്തിയായി. ലിക്വിഡ് ഹൈഡ്രജൻ നിറയ്ക്കുന്ന പ്രവർത്തിയാണ് തുടരുന്നത്.
11:31 PM, 14 Jul

640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വി എംകെ 3 എന്ന ഭീമന്‍ റോക്കറ്റാണ് ചന്ദ്രയാനെ വഹിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. 15 നില കെട്ടിടത്തിന്റെ വലിപ്പമുള്ള ബാഹുബലി എന്നാണ് ഈ റോക്കറ്റ് അറിയപ്പെടുക. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീഹരിക്കോട്ടയിലെത്തും. 1000 കോടി രൂപയുടെ പദ്ധതിയാണ് ചന്ദ്രിയാന്‍-2.
11:27 PM, 14 Jul

ഇന്ത്യയില്‍ നിര്‍മിച്ച ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. 3.84 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ചന്ദ്രയാന്റെ രാത്ര രണ്ടു മാസത്തോളം നീളുന്നതാണ്.
11:24 PM, 14 Jul

വിക്ഷേപണത്തിന് തയ്യാറായ ചന്ദ്രയാൻ 2 വിന്റെ ചിത്രം

ദില്ലി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റദ്ദാക്കി. ജിഎസ്എൽവിയുടെ ടി 56 മിനുറ്റിൽ സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്. ഇത് പരിശോധിച്ച ശേഷം ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത് സംബന്ധിച്ച തിയ്യതി പ്രഖ്യാപിക്കും. ജിഎസ്എൽവി ക്രയോജനിക് എൻജിനിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെയാണ് തിങ്കാഴ്ച പുലർച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കാനിരുന്ന ചന്ദ്രയാൻ 2 ദൌത്യം നിർത്തിവെച്ചത്. ഇതോടെ ഇന്ന് രാവിലെ ആരംഭിച്ച 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ നിർത്തിവെച്ചിട്ടുണ്ട്. . ജിഎസ്എല്‍വി എംകെ 3 റോക്കറ്റാണ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ വഹിച്ച് ചന്ദ്രനിലേക്ക് കുതിക്കുക. ഒരു വര്‍ഷം നീളുന്നതാണ് ഐഎസ്ആർഒയുടെ പദ്ധതി. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

chandrayaan2
English summary
Chandrayaan 2 launching_live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X