Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാൻ– 2ന്റെ അവസാന ഭ്രമണപഥം ചുരുക്കലും വിജയകരം; 7 ന് വിക്രം ലാന്‍ഡര്‍ ദക്ഷിണദ്രുവത്തില്‍ ഇറങ്ങും

ബെംഗളൂരു: മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2. വിക്രം ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ 3.32 ഓടെ ചന്ദ്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിച്ചു. ഒന്‍പത് സെക്കന്‍റ് എടുത്താണ് ലാന്‍ഡറിനെ പുതിയ ഭ്രമണപഥത്തിലേക്ക് മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ഇറക്കുകയാണ് അടുത്ത ദൗത്യം. ചന്ദ്രോപരിതലത്തില്‍ നിന്നും 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവുമായുള്ള ഭ്രമണ പഥത്തിലാണ് ഇപ്പോള്‍ ലാന്‍ഡര്‍.സ്വതന്ത്രമായി സഞ്ചരിച്ചു തുടങ്ങിയ ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുന്ന ആദ്യഘട്ടം കഴിഞ്ഞ ദിവസം വിജയകരമായി പിന്നിട്ടിരുന്നു.

chandrayan2new-

Sep 05, 2019, 9:49 am IST

ഇന്നലെ പുലർച്ചെ 3.42നു ലാം എൻജിൻ 9 സെക്കൻഡ് ജ്വലിപ്പിച്ചാണു ലാൻഡറിനെ 35 കിലോമീറ്റർ അടുത്തെത്തിച്ചത്.
Sep 05, 2019, 9:48 am IST

മറ്റന്നാൾ പുലർച്ചെ സോഫ്റ്റ് ലാൻഡിങ് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു പീനിയയിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് സെന്ററിൽ (ഇസ്ട്രാക്) എത്തും.
Sep 05, 2019, 9:48 am IST

മറ്റന്നാൾ പുലർച്ചെ 1.55നു ‘വിക്രം’ ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങും
Sep 05, 2019, 9:47 am IST

ചന്ദ്രയാൻ– 2ന്റെ അവസാന ഭ്രമണപഥം ചുരുക്കലും വിജയം
Sep 04, 2019, 10:31 am IST

റോവര്‍, ചന്ദ്ര ദക്ഷിണധ്രുവത്തിനടുത്തുള്ള സ്ഥലത്ത് 14 ഭൗമദിനങ്ങള്‍ ചുറ്റിക്കറങ്ങി ഉപരിതലവും ഉപ-ഉപരിതല പരീക്ഷണങ്ങളും നടത്തും. ചന്ദ്രയാന്‍ -2 ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതോടെ ലോകത്തിലെ നാലാമത്തെ രാജ്യമായും ചാന്ദ ദക്ഷിണധ്രുവ മേഖലയില്‍ 'സോഫ്റ്റ് ലാന്‍ഡിംഗ്' നടത്തുന്ന ലോകത്തിലെ ഏക രാജ്യമായും ഇന്ത്യ മാറും.
Sep 04, 2019, 10:31 am IST

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ദൗത്യമായ ചന്ദ്രയാന്‍ -2 ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ ഒരു ഭ്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹത്തിന്റെ ബാഹ്യ അന്തരീക്ഷം പഠിച്ച് ഭ്രമണപഥം ഒരു വര്‍ഷത്തോളം ചന്ദ്രനെ ചുറ്റും.
Sep 04, 2019, 10:27 am IST

സപ്തംബര്‍ 7 ന് പുലര്‍ച്ചെയോടെ ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍റിങ്ങ് നടക്കും. 1.30 നും 2.30 നും ഇടയിലായിരിക്കും ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. സോഫ്റ്റ് ലാന്‍ഡിങ്ങിന് ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+