കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ -2: നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകർത്തിയത് വിക്രം ലാന്‍ഡിംഗ് സൈറ്റിന്റെ ഫോട്ടോ മാത്രം

chandrayan 2, isro, chandrayan, moon, moon mission, Narendra Modi,നരേന്ദ്രമോദി, പ്രധാനമന്ത്രി, ബെംഗളൂരു,Bengaluru, ഐഎസ്ആർഒ, ചന്ദ്രയാൻ, ചന്ദ്രയാൻ 2, ചന്ദ്രയാൻ പകർത്തിയ ചിത്രങ്ങൾ, ചാന്ദ്ര ദൗത്യം,nasa

  • By S Swetha
Google Oneindia Malayalam News

ദില്ലി: നാസയുടെ ലൂണാര്‍ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡര്‍ കണ്ടെത്താനാവാത്തതോടെ ആശയവിനിമയം പുനസ്ഥാപിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. അമേരിക്കയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ -2 ലാന്‍ഡറിന്റെ ലാന്‍ഡിംഗ് സൈറ്റിന്റെ ഫോട്ടോയെടുക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും വിക്രം ലാന്‍ഡര്‍ കണ്ടെത്താനായില്ല. എന്നിരുന്നാലും, മങ്ങിയ വെളിച്ചത്തില്‍ എടുത്ത ഫോട്ടോയില്‍ വിക്രം ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഉണ്ടായേക്കും എന്നും കരുതപ്പെടുന്നുണ്ട്. ചിത്രങ്ങളുടെ സാങ്കേതികതയുമായി ബന്ധപ്പെട്ടാണ് ഇത്തരം ഒരു ചർച്ചയും പുരോഗമിക്കുന്നത്.

രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലേയും ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തംരാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലേയും ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്? അഭ്യൂഹങ്ങള്‍ ശക്തം

വിക്രം ലാൻഡർ ലാന്‍ഡിംഗിന് ശ്രമിച്ച, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചിത്രങ്ങളാണ് നാസയുടെ ലൂണാർ ഓർബിറ്റർ പകർത്തിയത്. വൈകുന്നേരം ആയിരുന്നു ഈ ഫോട്ടോകള്‍ എടുത്തത്. ചന്ദ്രന്റെ ഗര്‍ത്തം നിറഞ്ഞ ഉപരിതലത്തിനൊപ്പം ദക്ഷിണ ധ്രുവമേഖലയില്‍ നീളമുള്ള നിഴലുകളുമുണ്ട്. ഈ നിഴലുകള്‍ കാരണമാകാം നാസയുടെ ചാന്ദ്ര റീകണൈസന്‍സ് ഓര്‍ബിറ്ററിന് വിക്രമിന്റെ ചിത്രങ്ങള്‍ ലഭിക്കാതെ പോയത് എന്നാണ് വിലയിരുത്തുന്നത്. സെപ്തംബര്‍ 7 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് വിക്രം ലാന്‍ഡറിന് ഗ്രൗണ്ട് സ്‌റ്റേഷനുമായി ആശയവിനിമയം നഷ്ടപ്പെടുന്നത്. അതിനുശേഷം, ഇസ്രോയും നാസയും ബഹിരാകാശ ആന്റിനകളുടെ സഹായത്തോടെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആ ശ്രമങ്ങളെല്ലാം പാഴായി.

സമയം കുറഞ്ഞു വരുന്നു

സമയം കുറഞ്ഞു വരുന്നു


വിക്രം ലാന്‍ഡറുമായി സമ്പര്‍ക്കം പുനസ്ഥാപിക്കുന്നതിനുള്ള പ്രതീക്ഷകള്‍ ഓരോ ദിവസം കഴിയുന്തോറും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ -2 ന് ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് ഇപ്പോള്‍ 12 ദിവസമായി. വിക്രം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രദേശത്ത് പകല്‍ സമയം ആരംഭിക്കുകയായിരുന്നു. 14 ഭൗമദിനങ്ങളാണ് ചന്ദ്രനിലെ പകല്‍ സമയം. വിക്രം ലാന്‍ഡിംഗിന് ശ്രമിച്ച പ്രദേശം സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ ഒന്നാണ്. രാത്രികാലങ്ങളില്‍ താപനില മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്നു. വിക്രത്തിനും അതിന്റെ റോവര്‍ പ്രജ്ഞാനും അത്തരം തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയില്ല.

നാസയുടെ ശ്രമം

നാസയുടെ ശ്രമം

സെപ്റ്റംബര്‍ 17 ന് വിക്രം ബന്ധം വിട്ട് 10 ദിവസത്തിന് ശേഷം നാസയുടെ ചാന്ദ്ര റീകണൈസന്‍സ് ഓര്‍ബിറ്റര്‍ വിക്രമിന്റെ ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ പറന്നു. വിക്രമിന്റെ വിധി നിര്‍ണ്ണയിക്കാമെന്ന പ്രതീക്ഷയില്‍ ലാന്‍ഡിംഗ് സൈറ്റിന്റെ ഫോട്ടോയെടുക്കുകയായിരുന്നു ലക്ഷ്യം. ഈ പ്രദേശത്തിന്റെ ഫോട്ടോകള്‍ എടുക്കാന്‍ ചാന്ദ്ര റീകണൈസന്‍സ് ഓര്‍ബിറ്ററിന് കഴിഞ്ഞുവെന്ന് നാസ പറയുന്നു. എന്നാല്‍ വിക്രമിനെ കണ്ടെത്താന്‍ കഴിഞ്ഞോ എന്ന് സ്ഥാപിക്കാന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്യുകയാണ്. എല്‍ആര്‍സി [ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ] ടീം ഈ പുതിയ ചിത്രങ്ങൾ വിശകലനം ചെയ്യുകയും ലാന്‍ഡര്‍ കണ്ടെത്താന്‍ മുമ്പത്തെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യും. ചന്ദ്രനില്‍ സന്ധ്യയായപ്പോഴാണ് ചാന്ദ്ര റീകണൈസന്‍സ് ഓര്‍ബിറ്റര്‍ ഫോട്ടോയെടുത്തത്. ചന്ദ്ര ഉപരിതലത്തിന്! റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിഴലായിരുന്നു. ഫോട്ടോകള്‍ ചിത്രീകരിക്കുന്ന സമയത്ത് സൂര്യപ്രകാശം കുറവായിരുന്നു എന്നതിനൊപ്പം വിക്രം ലാന്‍ഡറിനെ ശരിയായി പിടിച്ചെടുത്തിട്ടുണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
അറിയണം ISRO തലവന്റെ പോരാട്ട ജീവിതം
ഇനി എന്ത്?

ഇനി എന്ത്?

ചന്ദ്രനില്‍ രാത്രി ആരംഭിക്കുന്ന സെപ്തംബര്‍ 21ന് ഐഎസ്ആർഒ ചന്ദ്രയാന്‍ -2 ലാന്‍ഡറിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് കരുതുന്നത്. ചന്ദ്രനില്‍ ലാന്‍ഡര്‍ കണ്ടെത്തിയപ്പോഴുള്ള ചിത്രങ്ങള്‍ അതായത് സെപ്റ്റംബര്‍ എട്ടിന് ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ എടുത്ത വിക്രമിന്റെ ഫോട്ടോകള്‍ ഇസ്രോ പുറത്തുവിട്ടേക്കാം. അതേസമയം, ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ ദൗത്യം തുടരും. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ബഹിരാകാശവാഹനം നടത്തിയ ഇന്ധന ലാഭത്തിന്റെ ഫലമായി ഭ്രമണപഥത്തിന്റെ ആയുസ്സ് ഇസ്രോ ഒരു വര്‍ഷത്തില്‍ നിന്ന് ഏഴു വര്‍ഷമായി ഉയര്‍ത്തി.

English summary
Chandrayaan 2- Nasa's Lunar cant find Vikram Lander, clicked picture of it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X