ചന്ദ്രയാൻ-3 വിക്രം ലാന്ററിന്റെ ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ- 2 ഓർബിറ്റർ; പങ്കുവെച്ച് ഐഎസ്ആർഒ
ബെംഗളൂരു:ചന്ദ്രയാൻ-2 ഓർബിറ്റർ പകർത്തിയ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാന്ററിന്റെ ചിത്രം പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSAR) ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. 2019 ലാണ് ഇന്ത്യ ചന്ദ്രയാൻ-2 വിക്ഷേപിച്ചത്. ദൗത്യം പരാജയമായിരുന്നുവെങ്കിലും ഇപ്പോഴും പേടകത്തിന്റെ ഓർബിറ്റർ പ്രവർത്തിക്കുന്നണ്ട്.
അതേസമയം ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ സാധാരണ റഡാർ മാത്രമല്ലെന്ന് ഐ എസ് ആർ ഒ പറയുന്നു. ഈ റഡാർ എൽ-, എസ്-ബാൻഡ് ഫ്രീക്വൻസികളെ ട്രാൻസ്മിറ്റ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുമ. മാത്രമല്ല ഇവയ്ക്ക് സോളാർ പ്രകാശത്തിന്റെ ആവശ്യമില്ലാതെ തന്നെ പ്രവർത്തിക്കാൻ സാധിക്കും.ചന്ദ്രോപരിതലത്തിൽ ഏതാനും മീറ്ററുകൾ വരെ തുളച്ചുകയറാൻ ഇവയ്ക്ക് കഴിവുണ്ട്. ചന്ദ്രയാൻ -3 യുടെ മിഴിവുള്ള ചിത്രങ്ങൾ പകർത്താനും ഇവയ്ക്ക് സാധിക്കും. റഡാർ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാവിയിലും ഏറെ നിർണായകമാണെന്നും ഐ എസ് ആർ ഒ വ്യക്തമാക്കുന്നു.

2023 ജുലൈ 14 നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23 നായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ ലാന്റ് ചെയ്തത്. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
14 ദിവസത്തിന് ശേഷം സപ്റ്റംബർ 3 ന് റോവറും ലാൻ്ററും പ്രവർത്തനം അവസാനിപ്പിച്ചതായി ഐ എസ് ആർ ഒ അറിയിച്ചിരുന്നു. ഒരു ചാന്ദ്ര ദിവസം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. റോവറിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തിയതായും സ്ലീപ് മോഡിലേക്ക് മാറ്റിയതായും ഐ എസ് ആർ ഒ അറിയിച്ചിരുന്നു. ചന്ദ്രനില്‍ പകല്‍ അവസാനിച്ചതിനാലായിരുന്നു ഇത്.
പൂര്‍ണ്ണമായി ബാറ്ററി ചാര്‍ജുള്ളതാണ് റോവറിന്റെ സോളാര്‍ പാനലുകള്‍ .അടുത്ത സൂര്യോദയമായ സെപ്റ്റംബര്‍ 22-ന് വെളിച്ചം ലഭിക്കാന്‍ പാകത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. വെളിച്ചം ലഭിക്കുന്നതോടെ റോവർ പ്രവർത്തിച്ച് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ. ഇനി ഇവ പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ അംബാസിഡറായി അത് എക്കാലവും അവിടെ നിലനിൽക്കുമെന്നും ഐ എസ് ആർ ഒ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications