കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാൻ 2: ഓർബിറ്ററിന് കണക്കാക്കിയതിനേക്കാൾ ഏഴിരട്ടി ആയുസ്സ്: നിർണായകമായത് ജിഎസ്എൽവി എംകെ 3

Google Oneindia Malayalam News

ദില്ലി: ചന്ദ്രയാൻ 2 ദൌത്യത്തിനിടെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും പ്രതീക്ഷകൾ നൽകി ഐഎസ്ആർഒ. വിജയകരമായി ചന്ദ്രനെ വലംവെക്കുന്ന ചന്ദ്രയാൻ 2വിന്റെ ഓർബിറ്റർ ഏഴ് വർഷം നിലനിൽക്കുമെന്നാണ് ഐഎസ്ആർഒയുടെ വെളിപ്പെടുത്തൽ. നേരത്തെ ഒരു വർഷത്തെ ആയുസ്സാണ് ഓർബിറ്ററിന് കണക്കാക്കിയിരുന്നത്. ചന്ദ്രയാൻ 2 ദൌത്യം കൈകാര്യം ചെയ്തിലെ സൂക്ഷ്മതയും വിക്ഷേപണവുമാണ് ഇതിന് സഹായിച്ചതെന്നും ഐഎസ്ആർഒ വ്യക്തമാക്കുന്നത്.

ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍ചന്ദ്രയാനില്‍ നില്‍ക്കില്ല.... വരാനുള്ളത് അഞ്ച് ബഹിരാകാശ മിഷനുകള്‍, തുടക്കം ഗഗന്‍യാനില്‍

ചന്ദ്രയാൻ 2 ഉപഗ്രഹം ഘടിപ്പിച്ച ജിഎസ്എൽവി എംകെ 3യുടെ കൃത്യതയാണ് ഇതിന് പിന്നിലെന്നാണ് ബഹിരാകാശ ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടതോടെ ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്നത്. ജിഎസ്എൽവി എംകെ 3 റോക്കന്റിന്റെ വിജയിച്ച മൂന്നാമത് ദൌത്യമാണ് ചന്ദ്രയാൻ 2വിന്റേത്. ഭൂമിക്ക് ചുറ്റുമുള്ള എലിപ്റ്റിക് ഓർബിറ്റിന്റെ ചുറ്റിലേക്കും 3.8 ടൺ ഭാരമുള്ള ഉപഗ്രഹത്തെയെത്തിച്ചത്.

ഓർബിറ്ററിന് ഏഴിരട്ടി ആയുസ്സ്

ഓർബിറ്ററിന് ഏഴിരട്ടി ആയുസ്സ്

ചന്ദ്രയാൻ 2 വിന്റെ ഓർബിറ്ററിന് ഐഎസ്ആർഒ കണക്കാക്കിയതിനേക്കാൾ ഏഴിരട്ടി ആയുസ്സുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് ചന്ദ്രന്റെ പരിണാമത്തെക്കുറിച്ചും പോളാർ പ്രദേശത്തെ ജലകണങ്ങളെക്കുറിച്ചും ദാതുക്കളെക്കുറിച്ചുമുള്ള പഠനത്തിന് ഐഎസ്ആർഒയ്ക്ക് മുതൽക്കൂട്ടാകും. ഏത് തരത്തിലുമുള്ള ചാന്ദ്ര ദൌത്യത്തിന് സഹായകമാകുന്ന ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ് ഓർബിറ്ററിൽ ഉപയോഗിച്ചിട്ടുള്ളത്.

2.1 കിലോമീറ്റർ മുകളിൽവെച്ച്

2.1 കിലോമീറ്റർ മുകളിൽവെച്ച്

എന്നാൽ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവെച്ചാണ് ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. നേരത്തെ പദ്ധതിയിട്ടതുപോലെ നീങ്ങിയ വിക്രം ലാൻഡർ ഓർബിറ്റിൽ നിന്ന് വിട്ട് 35 കിലോമീറ്റർ ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാൽ വിക്രമുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നതുവരെ കാര്യങ്ങളെല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടുപോയത്. ലാൻഡറിലെ പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയാണ് ഇതിന് സഹായിച്ചത്.

ഉദ്വേഗത്തിന്റെ മിനിറ്റുകൾ

ഉദ്വേഗത്തിന്റെ മിനിറ്റുകൾ


രണ്ടാഴ്ച നീണ്ട മുന്നാലോചനകൾക്ക് ശേഷമാണ് ഐഎസ്ആർഒ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗിന് ഒരുങ്ങിയത്. എന്നാൽ കാര്യങ്ങൾ പൂർണമായി ഐഎസ്ആർഒയുടെ കണക്കുകൂട്ടലുകൾക്ക് അനുസൃതമായി നീങ്ങിയിരുന്നില്ല. വിക്രം ലാൻഡറിൽ നിന്ന് ഐഎസ്ആർഒ കേന്ദ്രത്തിലേക്ക് ലഭിക്കേണ്ട സിഗ്നലുകൾ തടസപ്പെട്ടതാണ് രാജ്യത്തെ മിനിറ്റുകൾ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയത്. ചന്ദ്രോപരിതലത്തിൽ തൊടാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്. പിന്നീട് ഇത് പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ ശാസ്ത്രജ്ഞരും ചാന്ദ്രദൌത്യത്തിന് സാക്ഷിയാവാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും ഇസ്രാത്ത് വിടുകയായിരുന്നു. ലാൻഡറുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടതായും ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരുന്നുവെന്നുമാണ് ഐഎസ്ആർഒ ഇതിന് ശേഷം പ്രതികരിച്ചത്.

ലാൻഡിംഗ് സങ്കീർണം

ലാൻഡിംഗ് സങ്കീർണം


ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ലാൻഡ് ചെയ്യുന്ന ദൌത്യം അതീവ സങ്കീർണമാണെന്നും ഒരു സാങ്കേതിക കുതിച്ചു ചാട്ടമാണ് ഓർബിറ്ററിനെ ഒരുമിച്ച് കൊണ്ടുവരുന്നതിലുണ്ടായിട്ടുള്ളത്. ലാൻഡറും റോവറും ചന്ദ്രലിനെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്നായിരുന്നു കണക്കുകൂട്ടലെന്നും ഐഎസ്ഐആർഒ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സോഫ്റ്റ് ലാൻഡിംഗ് സങ്കീർണമായ പ്രക്രിയയാണെന്ന് നേരത്തെ ഐഎസ്ആർഒ ചെയർമാനും വ്യക്തമാക്കിയിരുന്നു.

chandrayaan-2121
English summary
Chandrayaan 2 Orbiter May Have 7 Times Longer Life Than Planned: ISRO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X