സാങ്കേതിക തകരാര്‍ പരിഹരിച്ചു? ചന്ദ്രയാന്‍ വിക്ഷേപണം ജുലൈ 21-22 നെന്ന് റിപ്പോര്‍ട്ട്
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം നീട്ടിവെച്ച ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2 ന്‍റെ വിക്ഷേപണം ജുലൈ 21-22 തീയതികളില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമോ അല്ലേങ്കില്‍ തിങ്കളാഴ്ച രാവിലെയോ വിക്ഷേപണം നടത്തിയേക്കുമെന്നാണ് വിവരം. ഇക്കാര്യം ഐഎസ്ആര്‍ഒ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആയിരുന്നു ചന്ദ്രയാന്‍-2 ന്‍റെ വിക്ഷേപണം നടക്കേണ്ടിരുന്നത്. എന്നാല്‍ 56 മിനിറ്റിന് മുന്‍പ് ജിഎസ്എല്‍വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിക്ഷേപണം നീട്ടിവെച്ചത്.
ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-2 ലൂടെ ഇന്ത്യയുടെ ലക്ഷ്യം വെയ്ക്കുന്നത്. 3.8 ടണ്‍ ആണ് ചന്ദ്രയാന്‍-2 ന്റെ ഭാരം. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുക.978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.












Click it and Unblock the Notifications