കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാര്‍ പരിഹരിച്ചു? ചന്ദ്രയാന്‍ വിക്ഷേപണം ജുലൈ 21-22 നെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം നീട്ടിവെച്ച ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍-2 ന്‍റെ വിക്ഷേപണം ജുലൈ 21-22 തീയതികളില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമോ അല്ലേങ്കില്‍ തിങ്കളാഴ്ച രാവിലെയോ വിക്ഷേപണം നടത്തിയേക്കുമെന്നാണ് വിവരം. ഇക്കാര്യം ഐഎസ്ആര്‍ഒ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 chandrayaan

<strong>വിശ്വാസ വോട്ട് തേടി കുമാരസ്വാമി സർക്കാർ; കർണാടകയിലെ കണക്കിലെ കളികൾ ഇങ്ങനെ</strong>വിശ്വാസ വോട്ട് തേടി കുമാരസ്വാമി സർക്കാർ; കർണാടകയിലെ കണക്കിലെ കളികൾ ഇങ്ങനെ

തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആയിരുന്നു ചന്ദ്രയാന്‍-2 ന്‍റെ വിക്ഷേപണം നടക്കേണ്ടിരുന്നത്. എന്നാല്‍ 56 മിനിറ്റിന് മുന്‍പ് ജിഎസ്എല്‍വിയുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വിക്ഷേപണം നീട്ടിവെച്ചത്.

<strong>കര്‍'നാടകം'; നഷ്ടം കൂടുതല്‍ കോണ്‍ഗ്രസിന്!! രാജിക്കാര്യത്തില്‍ സ്പീക്കറുടെ തിരുമാനം ഇന്ന്?</strong>കര്‍'നാടകം'; നഷ്ടം കൂടുതല്‍ കോണ്‍ഗ്രസിന്!! രാജിക്കാര്യത്തില്‍ സ്പീക്കറുടെ തിരുമാനം ഇന്ന്?

ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാന്‍-2 ലൂടെ ഇന്ത്യയുടെ ലക്ഷ്യം വെയ്ക്കുന്നത്. 3.8 ടണ്‍ ആണ് ചന്ദ്രയാന്‍-2 ന്റെ ഭാരം. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുക.978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.

<strong>'എസ്എഫ്ഐ അഭിമാനം ആണ്, ഇടനെഞ്ചിൽ തുടിക്കുന്ന വികാരമാണ്, ഒരു നാടിന്റെ പ്രതീക്ഷയാണ്'</strong>'എസ്എഫ്ഐ അഭിമാനം ആണ്, ഇടനെഞ്ചിൽ തുടിക്കുന്ന വികാരമാണ്, ഒരു നാടിന്റെ പ്രതീക്ഷയാണ്'

English summary
Chandrayaan-2 relaunch may be on july 21-22 says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X