കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍-2: ചരിത്ര നേട്ടത്തിന് തൊട്ടരികെ സിഗ്നൽ നഷ്ടമായി, എന്താണ് വിക്രം ലാൻഡറിന് സംഭവിച്ചത്?

Google Oneindia Malayalam News

ബെംഗളൂരു: ചന്ദ്രാപരിതലത്തിൽ ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായി. 2-1 കിലോമീറ്റർ അകലെ വരെ വിവരങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് സിഗ്നൽ നഷ്ടമായതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. വിവരങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഇതിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവുകയുള്ളുവെന്നും ഐഎസ്ആർഒ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ

chandrayan21

Newest First Oldest First
9:37 AM, 7 Sep

ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
8:52 AM, 7 Sep

യാത്രയാക്കാന്‍ തന്‍റെ വാഹനത്തിന് അടുത്തെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനെ പ്രധാനമന്ത്രി ആലിംഗനം ചെയ്ത് തോളില്‍ തട്ടി ആശ്വിപ്പിക്കുന്നു.
8:47 AM, 7 Sep

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
8:47 AM, 7 Sep

പൊട്ടിക്കരഞ്ഞ് ഐഎസ്ആർഒ ചെയർമാൻ

പ്രധാനമന്ത്രിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
8:45 AM, 7 Sep

ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റി സ‍ഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പദ്ധതി പരാജയമാരിയിരുനെന്ന് പറയാന്‍ കഴിയില്ല.
8:30 AM, 7 Sep

പ്രധാനമന്ത്രി സംസാരിക്കുന്നു

ലക്ഷ്യത്തിന്റെ തൊട്ടടുത്ത് നമ്മൾ എത്തിയെന്ന് പ്രധാനമന്ത്രി
8:23 AM, 7 Sep

പ്രധാനമന്ത്രി സംസാരിക്കുന്നു

ലക്ഷത്തിൽ നിന്നും പിന്നോട്ട് പോകരുതെന്ന് പ്രധാനമന്ത്രി
8:17 AM, 7 Sep

ഏറ്റവും മികച്ച അവസരങ്ങൾ ഇനിയും വരാനുണ്ട്
8:17 AM, 7 Sep

രാജ്യം നിങ്ങൾക്കൊപ്പം ഉണ്ടെന്ന് ശാസ്ത്രജ്ഞരോട് മോദി
8:15 AM, 7 Sep

ലക്ഷ്യത്തിൽ നിന്നും പിന്നോട്ട് പോകരുതെന്ന് പ്രധാനമന്ത്രി
8:15 AM, 7 Sep

ശാസ്ത്രജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണെന്ന് മോദി
8:14 AM, 7 Sep

ഐഎസ്ആർഒയെക്കുറിച്ച് ഓർത്ത് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി
8:05 AM, 7 Sep

പ്രധാനമന്ത്രി എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാക്കിൽ എത്തി
6:57 AM, 7 Sep

പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ട് മണിക്ക് മാധ്യമങ്ങളെ കാണും
3:15 AM, 7 Sep

ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനം ഐഎസ്ആർഒറദ്ദാക്കിയിട്ടുണ്ട്.
3:14 AM, 7 Sep

ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വെച്ച് വിക്രം ലാൻഡറിൽ നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ടതായും വിവരങ്ങൾ വിലയിരുത്തി വരുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഇതുവരെ പിന്തുണച്ച മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ ഐഎസ്ആർഒ തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ പറഞ്ഞു.
3:06 AM, 7 Sep

വിശദീകരണവുമായി ഐഎസ്ആർഒ മാധ്യമങ്ങളെ കണ്ടേക്കും
2:50 AM, 7 Sep

ധൈര്യമായിരിക്കാൻ ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി
2:40 AM, 7 Sep

ചന്ദ്രയാൻ 2 സോഫ്റ്റ് ലാൻഡിംഗ് സംബന്ധിച്ച് ഐഎസ്ആർഒ വാർത്താ സമ്മേളനം നടത്തില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു
2:23 AM, 7 Sep

സിഗ്നൽ നഷ്ടമായത് ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെവെച്ച്.
2:22 AM, 7 Sep

വിക്രം ലാൻഡറിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആർഒ
2:21 AM, 7 Sep

പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് മടങ്ങി
2:20 AM, 7 Sep

വിക്രം ലാൻഡറിൽ നിന്ന് നിലവിൽ വിവരം ലഭിക്കുന്നില്ലെന്ന് ഐഎസ്ആർഒ
2:16 AM, 7 Sep

2.1 കിലോമീറ്റർ അകലെ വെച്ച് വരെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒ. ഈ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രതികരിച്ചു. നിശ്ചിത സമയം വരെ ബന്ധം നിലനിന്നിരുന്നുവെന്നും ഐഎസ്ആർഒ.
2:15 AM, 7 Sep

ഐഎസ്ആർഒയുടെ വിശദീകരണം കാത്ത് ശാസ്ത്രലോകം
2:09 AM, 7 Sep

വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം പുനസ്ഥാപിച്ചെന്ന് സൂചന.
2:04 AM, 7 Sep

വിക്രമിൽ നിന്നുള്ള സിഗ്നലുകൾക്ക് വേണ്ടി ഐഎസ്ആർഒയുടെ കാത്തിരിപ്പ് തുടരുന്നു
2:03 AM, 7 Sep

വിക്രം ലാൻഡറിൽ നിന്ന് സിഗ്നൽ ലഭിച്ചില്ലെന്ന് സൂചനകൾ
2:02 AM, 7 Sep

വിക്രം ലാൻഡറിന്റെ ദിശ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നു
1:54 AM, 7 Sep

വിക്രം ലാൻഡറിന്റെ റഫ് ബ്രേക്കിംഗ് അവസാനിച്ച് ഫൈൻ ബ്രേക്കിംഗ് ഘട്ടം തുടങ്ങിയെന്ന് സൂചന. എന്നാൽ മിഷൻ കൺട്രോൾ റൂമിൽ നിന്നുള്ള സ്ഥിരീകരണം ലഭ്യമായിട്ടില്ല.
READ MORE

English summary
chandrayaan 2's Moon landing today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X