കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ 2 ചാന്ദ്ര ഭ്രമണപഥത്തില്‍; ശാസ്ത്രലോകം ലക്ഷ്യത്തിനടുത്ത്, പിന്നിട്ടത് നിര്‍ണായക ഘട്ടം

Google Oneindia Malayalam News

Recommended Video

cmsvideo
ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍ | Oneindia Malayalam`

ദില്ലി: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പേടകമായ ചന്ദ്രയാന്‍ 2 ചാന്ദ്ര ഭ്രമണപഥത്തില്‍ എത്തി. എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നുവെന്നും ലക്ഷ്യം കണ്ടുവെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 9.02നാണ് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. സപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

X

ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. 29 ദിവസമായി ഭൂമിയുടെ ഭ്രമണപഥത്തിലായിരുന്നു പേടകം. ഈ മാസം 14നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ടതും ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ചന്ദ്രയാന്‍ 2 നീങ്ങിയതും. ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തിലെ നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്. വേഗത നിയന്ത്രിച്ച് ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക എന്നത് ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു.

ഇപ്പോള്‍ ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം. ഇനി ഘട്ടങ്ങളായി സഞ്ചാരപഥം മാറ്റി ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തണം. ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ ഭ്രമണപഥം 30 കിലോമീറ്റര്‍ അകലെയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചാന്ദ്രയാന്‍ 2 പര്യവേഷണം നടത്തുക. ഇതുവരെ മറ്റു ഏജന്‍സികളുടെ പേടകങ്ങളൊന്നും എത്തിപ്പെടാത്ത മേഖലയാണിത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസമാണ് പേടകം കറങ്ങുക. ശേഷം ദക്ഷിണ ധ്രുവത്തിലേക്ക് പ്രവേശിക്കും.

മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍

സപ്തംബര്‍ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററും വേര്‍പ്പെടും. ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ ഒരുവര്‍ഷത്തോളം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സപ്തംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നുമിടയിലായി വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറയുന്നത്. വിക്രം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

English summary
Chandrayaan-2 successfully enters Moon’s orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X