കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രയാന്‍ 2 വീണ്ടും സജ്ജം; ജൂലൈ 22ന് കുതിച്ചുയരും, തകരാറുകള്‍ പരിഹരിച്ചെന്ന് ഐഎസ്ആര്‍ഒ

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ സ്വപ്‌ന പദ്ധതിക്ക് വീണ്ടും ചിറക് വിരിഞ്ഞു | Oneindia Malayalam

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് പുതിയ തിയ്യതി പ്രഖ്യാപിച്ചു. ചന്ദ്രയാന്‍ 2 ജൂലൈ 22ന് പുലര്‍ച്ചെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് അടുത്ത തിങ്കളാഴ്ച പുലര്‍ച്ച 2.43നാണ് വിക്ഷേപണം. ജൂലൈ 15നായിരുന്നു നേരത്തെ വിക്ഷേപണം തീരുമാനിച്ചത്. കുതിച്ചുയരാന്‍ 56 മിനുട്ടും 24 സെക്കന്‍ഡുമുള്ള വേളയില്‍ ദൗത്യം മാറ്റിവെക്കുകയായിരുന്നു.

Isro

ജിഎസ്എല്‍വി എംകെ 3 റോക്കറ്റാണ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ വഹിച്ച് ചന്ദ്രനിലേക്ക് കുതിക്കുക. ഒരു വര്‍ഷം നീളുന്നതാണ് പദ്ധതി. 3.84 ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്യുന്ന രണ്ടു മാസത്തോളം നീളുന്നതാണ് യാത്ര. ഇന്ത്യയില്‍ നിര്‍മിച്ച ഓര്‍ബിറ്റര്‍, ലാന്റര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചാന്ദ്ര ഭ്രമണ പഥത്തില്‍ സാവധാനത്തില്‍ ഇറങ്ങുന്നതാണ് ഇത്തവണത്തെ ദൗത്യം. ആദ്യ ചാന്ദ്രയാന്‍ ദൗത്യം ഭ്രമണപഥത്തില്‍ ഇടിച്ചിറങ്ങുന്നതായിരുന്നു.

ചന്ദ്രനെ വലയം വെക്കുന്ന ഓര്‍ബിറ്റര്‍, ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്റര്‍ എന്നിവയാണ് ചന്ദ്രയാന്‍-2 പേടകത്തിലുള്ളത്. ഭ്രമണം ചെയ്യുന്ന വേളയില്‍ ഏറ്റവും അടുത്തുവരുന്നത് 30 കിലോമീറ്റര്‍ അകലത്തിലാണ്. ഈ വേളയിലാണ് ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട് ലാന്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഇറങ്ങുക. ഇത് സപ്തംബര്‍ രണ്ടാംവാരത്തിലാകുമെന്നാണ് കരുതുന്നത്. ലാന്റര്‍ ഇറങ്ങിയാല്‍ വാതില്‍ തുറന്ന് റോവര്‍ സിസ്റ്റം പുറത്തിറങ്ങും. ആരും കടന്നുചെന്നിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് റോവര്‍ പര്യവേക്ഷണം നടത്തുക.

കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്

640 ടണ്‍ ഭാരമുള്ള ജിഎസ്എല്‍വി എംകെ 3 എന്ന ഭീമന്‍ റോക്കറ്റാണ് ചന്ദ്രയാനെ വഹിച്ച് കുതിക്കുക. 15 നില കെട്ടിടത്തിന്റെ വലിപ്പമുള്ള ബാഹുബലി എന്നാണ് ഈ റോക്കറ്റ് അറിയപ്പെടുക. 1000 കോടി രൂപയുടെ പദ്ധതിയാണ് ചന്ദ്രിയാന്‍-2.

ചാന്ദ്ര ഭ്രമണപഥത്തില്‍ സാവധാനം പേടകം ഇറക്കുന്ന നാലാമത് രാജ്യമാകാനാണ് ഇന്ത്യയുടെ ശ്രമം. ഇത്തരത്തില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ പേടകം ഇറക്കിയിട്ടുണ്ട്. ഇസ്രായേല്‍ ഈ വര്‍ഷം ആദ്യത്തില്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയേക്കാള്‍ 20 ഇരട്ടി കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ഐഎസ്ആര്‍ഒ ചാന്ദ്രദൗത്യത്തില്‍ വിജയം കൈവരിച്ചാല്‍ അത് ചരിത്രമാകും.

English summary
Chandrayaan 2 To Lauch On July 22, Week After First Date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X