Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രയാന്‍ 2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ; ഓരോ ഘട്ടവും കടന്ന് മുന്നേറുന്നു

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് നിഗമനം. ജൂലൈ 22ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ രണ്ട് ഓഗസ്റ്റ് 20ന് ലക്ഷ്യ കേന്ദ്രത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നിലവിലെ ഭ്രമണപഥം ഉയര്‍ത്തുന്നതില്‍ വിജയം കണ്ടു. ഭ്രമണപഥം വീണ്ടും ഉയര്‍ത്തുക ജൂലൈ 26നാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Isro

അതേസമയം, ഇന്ത്യ മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നുവെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജപ്പാനുമായി സഹകരിച്ചാകും മൂന്നാം ചാന്ദ്രദൗത്യം. ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ നിന്ന് കല്ലും മണ്ണും സാംപിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരിക എന്ന ദൗത്യമായിരിക്കും മൂന്നാം ചന്ദ്രയാന്.

ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജക്‌സയുമായി സഹകരിച്ചാകും ഐഎസ്ആര്‍ഒ ദൗത്യം പൂര്‍ത്തിയാക്കുക എന്നാണ് വിവരം. 2024ല്‍ ആകും ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2017 നവംബറിലാണ് ജക്‌സയുമായി ഇതുസംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍ നടന്നത്.

ചന്ദ്രനില്‍ നിന്ന് തിരിച്ചു ഭൂമിയിലേക്കുള്ള ദൗത്യവും കൂടി ഉള്‍പ്പെടുന്നതായിരിക്കും മൂന്നാം ചന്ദ്രയാന്‍. നിലവില്‍ ഇന്ത്യ അയച്ചിട്ടുള്ള രണ്ടു ചന്ദ്രയാന്‍ പേടകവും വണ്‍വേ ദൗത്യമാണ്. മറ്റു രാജ്യങ്ങളുടെതും അങ്ങനെ തന്നെ. തിരിച്ചുവരുന്ന ദൗത്യത്തിന് ഇന്ത്യയും ജപ്പാനും ചര്‍ച്ച നടത്തുന്നുവെന്നാണ് പുതിയ വിവരം. അതിസങ്കീര്‍ണമായ ദൗത്യമായിരിക്കും ഇത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും പഠനങ്ങളും ആദ്യപടിയിലാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+